നോമ്പുതുറയും തറാവീഹുമില്ലെങ്കിലും റമദാനിനൊരുങ്ങി പള്ളികൾ
text_fieldsകോഴിക്കോട്: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി റമദാനിലും പള്ളികൾ അടച്ചിടാൻ ധാരണയായെങ്കിലും നോമ്പിന െ വരവേൽക്കാൻ പള്ളികൾ വൃത്തിയാക്കുന്നതിന് ലോക്ഡൗണില്ല. പതിവുപോലെ നോമ്പുകാലം മസ്ജിദുകളിൽ ഇത്തവണ സജീവമാ കില്ലെങ്കിലും നോമ്പിന് മുമ്പ് പള്ളികൾ കഴുകുന്ന തിരക്കാണ് എങ്ങും.
ലോക്ഡൗണായതിനാൽ രണ്ടോ മൂന്നോ പ േർ മാത്രം ചേർന്ന് മുഖാവരണമടക്കം മുൻകരുതലുമായാണ് പള്ളികൾ വൃത്തിയാക്കുന്നത്. കൂടുതൽ ആളുകൾ ജോലി ചെയ്യരുതെന ്നതിനാൽ പല പള്ളികളിലും നേരത്തേ തന്നെ വൃത്തിയാക്കൽ ജോലി ആരംഭിച്ചിരുന്നു. ആളുകൾ കൂടുന്നത് പൂർണമായി ഒഴിവാക്കി, പള്ളികളുടെ കവാടങ്ങൾ പൂട്ടിട്ട് വിശ്വാസികൾ കയറുന്നത് തടഞ്ഞുകൊണ്ടാണ് വൃത്തിയാക്കൽ. വെള്ളിയാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
എട്ടു ദിവസമായി പള്ളി വൃത്തിയാക്കൽ തുടരുകയാെണന്ന് കുറ്റിച്ചിറ മിശ്കാൽ പള്ളിയിലെ മുഅദ്ദിൻ കോയമോൻ പറഞ്ഞു. കോഴിക്കോട്ട് താമസമാക്കിയ യമനിലെ വ്യാപാര പ്രമുഖൻ നാഖുദാ മിസ്ബാൽ 14ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പള്ളിയിൽ നൂറ്റാണ്ടുകളായി തുടരുന്ന ശീലമാണ് നോമ്പിന് മുേമ്പ പള്ളി കഴുകി വൃത്തിയാക്കൽ. പള്ളി തുറക്കുന്നില്ലെങ്കിലും വർഷങ്ങളായി തുടരുന്ന പതിവിന് മാറ്റമില്ല. പഴയ തച്ചു രീതിയിൽ തീർത്ത പാക്കുകളും ചുമരുമെല്ലാം വൃത്തിയാക്കി. 1510ലെ റമദാനിൽ പറങ്കികൾ തീയിട്ട ചരിത്രമുണ്ടെങ്കിലും റമദാനിൽ മിശ്കാൽ പള്ളി അടച്ചിടുന്നത് ആദ്യമായിരിക്കും.
ഇത്തവണ പള്ളികഴുകാൻ അണുനാശിനികളും ഉപയോഗിക്കുന്നുണ്ട്. നഗരത്തിലെ മിക്ക പള്ളികളിലും പെയിൻറടി ലോക്ഡൗൺ കാരണം നടന്നില്ല. സാധാരണ പള്ളികൾ ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുമെങ്കിലും പള്ളി മുഴുവനായി പൊടിതട്ടി പുത്തനാവുന്നത് നോമ്പിന് തൊട്ടുമുമ്പാണ്.
റമദാനിൽ പള്ളികൾ പൂർണമായും അടച്ചിടുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത മതനേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. പള്ളിയിൽ വെച്ചുള്ള വിവിധ നമസ്കാരങ്ങൾ, സമൂഹ ഇഫ്താർ, പള്ളികളിലെ കഞ്ഞി വിതരണം, അന്നദാനം എന്നിവ പൂർണമായും വേണ്ടെന്ന് വെക്കും. റമദാൻ മാസപ്രഖ്യാപനം നടക്കുന്ന ദിവസം പള്ളികളിൽ മൈക്കിലൂടെ ഇൗ വിവരങ്ങൾ വിശ്വാസികളെ അറിയിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.