'കറുത്ത മാസ്കും ചിരിക്കുന്ന കുട്ടികളും'; ബൽറാമിന്‍റെ പോസ്റ്റ് വൈറൽ
text_fieldsവയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് കറുത്ത മാസ്ക് വിലക്കിയ പൊലീസ് നടപടിയെ പരിഹസിച്ച് തൃത്താല എം.എൽ.എ വി.ടി. ബൽറാം. 'കറുത്ത മാസ്കും ചിരിക്കുന്ന കുട്ടികളും' എന്ന അടിക്കുറിപ്പോടെ കുട്ടികളുടെ അടുത്ത് കറുത്ത മാസ്ക് ധരിച്ചിരിക്കുന്ന ചിത്രമാണ് ബൽറാം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
വയനാട് നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമപ്രവർത്തകർ അടക്കം പലരുടെയും കറുത്ത മാസ്ക് വിലക്കിയ പൊലീസ് പകരം മാസ്ക് നൽകിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറിൽ കൽപറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി ഇറങ്ങിയത്. കനത്ത പൊലീസ് വലയത്തിലായിരുന്നു ചടങ്ങ്. തൊഴിൽ സമരത്തിേന്റയും മറ്റും പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു.
ബൽറാമിന്‍റെ പോസ്റ്റിന് ആയിരക്കണക്കിന് പ്രതികരണങ്ങളും നൂറുകണക്കിന് കമന്‍റും ലഭിച്ചിട്ടുണ്ട്. 'ചോദ്യങ്ങൾ പാടില്ല, കറുത്ത മാസ്ക് പാടില്ല, മാധ്യമങ്ങൾ പാടില്ല...ഇരട്ട ചങ്കൻ ഡാ' -എന്നാണ് ഒരാൾ കമന്‍റിൽ കുറിച്ചിരിക്കുന്നത്. മറ്റുചിലർ മുഖ്യമന്ത്രി കറുത്ത മാസ്ക് ധരിക്കരുതെന്ന് എവിടെ എപ്പോൾ പറഞ്ഞു എന്നും ചോദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.