മാസ്കാണ് താരം; കോവിഡിന് വെച്ചത് നിപയെ തടഞ്ഞു
text_fieldsകോഴിക്കോട്: നിപ വൈറസ് ബാധിതരെ കണ്ടെത്താനുള്ള ആദ്യഘട്ടപരിശോധന നെഗറ്റിവായത് പ്രതീക്ഷയേകുന്നതായി വിലയിരുത്തൽ . രോഗബാധിതനിൽ നിന്ന് കൂടുതൽ പേരിലേക്ക് െെവറസ് പടരുന്നത് തടയാൻ കോവിഡ് കാലത്തെ 'സന്തതസഹചാരി' യായ മാസ്ക് അടക്കമുള്ള പ്രതിരോധസാമഗ്രികൾക്ക് കഴിഞ്ഞു. നിപ ബാധിച്ച് മരിച്ച ചാത്തമംഗലം മൂന്നൂരിലെ മുഹമ്മദ് ഹാഷിമുമായി അടുത്തിടപഴകിയ മാതാപിതാക്കളടക്കമുള്ളവർക്ക് രോഗമില്ലെന്ന പരിശോധനഫലം ഇക്കാര്യം വ്യക്തമാക്കുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു.
രോഗം ഏറ്റവും കൂടുതൽ വ്യാപിക്കാൻ സാധ്യതയുള്ള അതിഗുരുതരാവസ്ഥയിൽ കുട്ടി ഐ.സി.യുവിലായതിനാലും കൂടുതൽ പകർച്ചയുണ്ടായില്ല. കൂടുതൽ പരിശോധന ഫലങ്ങൾ പുറത്തുവരാനുള്ള ബുധനാഴ്ച നിർണായക ദിനമാണ്. വരുംദിവസങ്ങളിലും ആശ്വാസ വാർത്തകളായിരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
മഹാമാരിക്കാലത്തും മറ്റും പിന്തുടരുന്ന 'ബാരിയർ നഴ്സിങ്' കോവിഡ്കാലത്തും കർശനമായതിനാലാണ് പരിശോധനഫലം നെഗറ്റിവാകാൻ കാരണമെന്ന് പ്രമുഖ പൊതുജനാരോഗ്യ പ്രവർത്തകനും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ പ്രഫസറുമായ ഡോ. ടി. ജയകൃഷ്ണൻ പറഞ്ഞു. ഇക്കാര്യം നേരത്തേ പ്രതീക്ഷിച്ചതാണ്. മാസ്കും ഗ്ലൗസും പി.പി.ഇ കിറ്റുമടക്കമുള്ള പ്രതിരോധമാർഗങ്ങളുപയോഗിച്ച് രോഗീപരിചരണം നടത്തുന്നതിനെയാണ് 'ബാരിയർ നഴ്സിങ്' എന്ന് വിളിക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയെ പ്രവേശിപ്പിച്ച ഇടങ്ങളിലെല്ലാം ആരോഗ്യപ്രവർത്തകരടക്കം മാസ്ക് ധരിച്ചിരുന്നു.
മെഡിക്കൽ കോളജിലടക്കം ചികിത്സയിലുള്ളപ്പോൾ രോഗി ഛർദിച്ചിരുന്നു. എന്നാൽ, ശുചീകരണതൊഴിലാളികളടക്കം മാസ്കും ഗ്ലൗസും ധരിച്ചിരുന്നു.
കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാറിെൻറ മുദ്രാവാക്യങ്ങളായ 'ബ്രേക്ക് ദ ചെയിനും'സാമൂഹിക അകലം പാലിക്കലും ആദ്യഘട്ട പരിശോധന ഫലം നെഗറ്റിവാകാൻ കാരണമായി. സാനിറ്റൈസർ ഉപയോഗവും ഇടക്കിടെ കൈകഴുകുന്നതും തുണയായി. 2018ൽ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലായിരുന്നു രോഗം പടർന്നത്. ഇടുങ്ങിയ ഇടനാഴിയിലെ വൈറസ് സാന്നിധ്യം വെര രോഗപ്പകർച്ചക്ക് കാരണമായി. രോഗിയെ പിടിച്ചുയർത്താൻ സഹായിച്ചവർക്കും സ്െട്രച്ചർ പിടിച്ചയാൾക്കു വരെയും രോഗമുണ്ടായിരുന്നു.
മാസ്കുള്ളതിനാൽ ഈ രീതിയിലുള്ള രോഗവ്യാപനം കുറഞ്ഞതായി പ്രാഥമിക പരിശോധനകൾ വ്യക്തമാക്കുന്നു. ലക്ഷണങ്ങൾ കണ്ട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ഇ.കെ. സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചതും നിപ കണ്ടെത്താൻ എളുപ്പമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.