മാസ്ക് വച്ചുകൊണ്ട് വരുന്നു. മാസ്ക് വച്ചുതന്നെ ഇരിക്കുന്നു, സംസാരിക്കാൻ നേരം മാസ്ക് താഴ്ത്തി വയ്ക്കുന്നു; മോശം ശീലമെന്ന് സമൂഹമാധ്യമങ്ങൾ
text_fieldsരാഷ്ട്രീയ നേതാക്കളുടെ മാസ്ക്വയ്ക്കൽ ശീലത്തെ വിമർശിച്ച് ഡോക്ടർ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വൈറലായി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പടെയുള്ളവരുടെ മാസ്ക്വയ്ക്കുന്ന രീതിയെയാണ് കുറിപ്പിൽ വിമർശിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ധാരാളംപേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ നൽകുന്ന പരസ്യങ്ങളിൽ മാസ്ക് വയ്ക്കുന്നതിനെപറ്റി പറഞ്ഞതിൽ നിന്ന് കടകവിരുദ്ധമായാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പെരുമാറുന്നത്. പരസ്യങ്ങളേക്കാൾ ജനങ്ങളെ സ്വാധീനിക്കുക നേതാക്കളുടെ പെരുമാറ്റമാണ്. അതിനാൽ നേതാക്കൾ മാതൃകയാവണമെന്നാണ് ആളുകൾ ആവശ്യെപ്പടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണ രൂപം
മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു
മാസ്ക് വച്ചുകൊണ്ടുതന്നെ വന്ന് ഇരിക്കുന്നു
സംസാരിക്കാൻ നേരം മാസ്ക് താഴ്ത്തി വയ്ക്കുന്നു
കടയിലും ബസ്സിലും ബസ് സ്റ്റോപ്പിലും ഓട്ടോ സ്റ്റാൻഡിലുമടക്കം ഇതേ തെറ്റ് പല തവണ പലർ ആവർത്തിക്കുന്നത് കണ്ടു. സംസാരിക്കുമ്പൊ മാസ്ക് താഴ്ത്തി വയ്ക്കുന്നത്.
മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം.
മാസ്‌ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ല. അബദ്ധവശാല്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ചോ ആള്‍ക്കഹോള്‍ റബ് ഉപയോഗിച്ചോ കഴുകേണ്ടതാണ്.
മാസ്‌ക് ഉപയോഗ ശേഷം മാറ്റുമ്പോള്‍ വളരെ ശ്രദ്ധയോടുകൂടി മുന്‍ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ വള്ളികളില്‍ മാത്രം പിടിച്ച് മാറ്റേണ്ടതാണ്.
- ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് (ജൂൺ 2)
ശരിയായി മാസ്ക് ധരിച്ചുകൊണ്ട് സംസാരിക്കുന്നതായി ആരോഗ്യമന്ത്രി, എം.എൽ.എ ഷാഫി പറമ്പിൽ, മന്ത്രി വി.എസ്.സുനിൽ കുമാർ, എം.എൽ.എ പ്രതിഭ തുടങ്ങിയ ഏതാനും ആളുകളെ കണ്ടിട്ടുണ്ട്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം ഭൂരിഭാഗം ആളുകൾ തെറ്റ് ആവർത്തിക്കുമ്പൊ കാണുന്ന പൊതുജനം അനുകരിക്കുന്നതിൽ എങ്ങനെ തെറ്റ് പറയാൻ പറ്റും !!
മാസ്ക് വച്ച് സംസാരിക്കാൻ കഴിയും..കഴിഞ്ഞേ തീരൂ..
അഭ്യർഥനയാണ് മുഖ്യമന്ത്രിയോട്..
Nelson Joseph
" രാജി വച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മാസ്ക് ശരിയായി വയ്ക്കണം "
കട : Mahesh Haridas
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.