സമൃദ്ധിയിലേക്കുള്ള നെട്ടോട്ടത്തിൽ കല്പണിക്കാർ
text_fieldsആനക്കര: പഞ്ഞമാസത്തിന്റെ അരപ്പട്ടിണിക്കാലത്തില്നിന്ന് സമൃദ്ധിയിലേക്കുള്ള പടികയറുമ്പോഴും തളരാതെയിരിക്കുന്ന ഒരുകൂട്ടരുണ്ട്. പഴയകാലത്തെ അധ്വാനം ഇല്ലങ്കിലും കല്ലുവെട്ടലും ചെത്തിപ്പടവും കൊണ്ട് ജീവിതം പടുത്തുയര്‍ത്തുന്നവര്‍. ഒരുകാലത്ത് ചെത്തിപ്പടവും ചെത്തിത്തേപ്പും അരവയര്‍ പട്ടിണി മാറ്റാന്‍ കൈത്തൊഴിലായി കൊണ്ടുനടന്നവര്‍ ഇന്ന് ഈ രംഗത്തുനിന്ന് പിന്‍വലിഞ്ഞുതുടങ്ങി.
മൊത്തകരാറുകാരും അവരുടെ കീഴില്‍ തൊഴിലെടുക്കാനെത്തിയ അതിഥി തൊഴിലാളികളും മുക്കിലും മൂലയിലും നിറഞ്ഞതോടെയാണ് പണിയില്‍ പ്രഭുത്വം നേടിയ നാട്ടുതൊഴിലാളികള് രംഗംവിട്ടത്. പാരമ്പര്യമായി സിദ്ധിച്ചതും കുലത്തൊഴിലുപോലെ കൊണ്ടുനടന്നിരുന്നതുമാണ് ഈ തൊഴിൽ. ഓണക്കാലമായാല്‍ പലരുടെ ഉള്ളിലും ആധിയാണ്.
നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പഴഞ്ചൊല്ല് പോലെ അവരും ഓണം ആഘോഷിക്കാന്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങും. ഓണത്തിന് മുമ്പും ശേഷവും തൊഴിലിന് ആഴ്ചകളുടെ ഇടവേളയാണ്.
ഇത്തരക്കാര്‍ പിന്നെ വട്ടിപ്പലിശക്കാരന്റെ വരുതിയിലാവുന്നതോടെ ആഘോഷം കഴിഞ്ഞ് പണിയുണ്ടായാല്‍ തന്നെ പലിശയും മുതലും കൊടുത്തുതീര്‍ക്കേണ്ട ഭാരിച്ച ചുമതലയിലാവും.
സാധാരണ തൊഴിലാളികള്‍ക്ക് പ്രത്യേക ബോണസും മറ്റും നൽകണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. ഓണമെന്നത് പൊതുവെയുള്ള ആഘോഷമാെണന്നിരിക്കെ അവരുടെ വേദനയും കാണാതെ പോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.