ആൾക്കൂട്ട ആക്രമണം കേരളത്തിലും –മുസ്ലിം ലീഗ്
text_fieldsമലപ്പുറം: ഉത്തരേന്ത്യയിലേതിന് സമാനമായ ആൾക്കൂട്ട ആക്രമണം കേരളത്തിലും നടക്കുന്നുണ്ടെന്നാണ് എറണാകുളം വടക്കേക്കരയിൽ മുജാഹിദ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവം തെളിയിക്കുന്നതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കൊലപ്പെടുത്തുന്ന നിലയിലേക്ക് എത്തിയിട്ടിെല്ലന്നേയുള്ളൂ. മർദനത്തിെൻറ വിഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടും അക്രമികളെ ജാമ്യത്തിൽ വിടുകയും ലഘുലേഖ വിതരണം ചെയ്തവരെ ജയിലിലടക്കുകയുമാണുണ്ടായതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തീവ്രവാദവിരുദ്ധവും സൗഹാർദവുമായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. ഫാഷിസത്തിന് കുടപിടിക്കുകയാണ് പൊലീസ്.
ദേശീയപതാക വിഷയത്തിലും പക്ഷപാതപരമായിരുന്നു പൊലീസ് നടപടി. പൊലീസിന് സംഘ്പരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സംസ്ഥാന സർക്കാറിെൻറ ബാധ്യതയാണ്. ബുധനാഴ്ച മുഖ്യമന്ത്രിയെ കാണും. ഫാഷിസത്തിനെതിരെ ദേശീയതലത്തിൽ ശക്തമായി പോരാടാൻ സി.പി.എമ്മിനാവുന്നില്ല.
വിഷയങ്ങളിൽ പരിഹാര നടപടികളുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.