ഡിജിറ്റൽ സർവകലാശാലയിലും കൂട്ട പിൻവാതിൽ നിയമനം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പ്രോ ചാൻസലറായി പുതുതായി ആരംഭിച്ച കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റിയിൽ യു.ജി.സി ചട്ടങ്ങൾ അവഗണിച്ച് പിൻവാതിൽ നിയമനം.
അധ്യാപക, അനധ്യാപക തസ്തികകളിലേക്കാണ് നിയമനങ്ങൾ നടന്നത്. അഞ്ച് പ്രഫസർ, രണ്ട് അസോസിയേറ്റ് പ്രഫസർ, എട്ട് അസിസ്റ്റൻറ് പ്രഫസർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഡെപ്യൂട്ടി രജിസ്ട്രാർമാർ, അസിസ്റ്റൻറ് രജിസ്ട്രാർമാർ തുടങ്ങിയ ഉന്നത തസ്തികകളിലേക്കാണ് നിയമനങ്ങൾ നടത്തിയത്.
ഇതിന് പുറമെ ടെക്നിക്കൽ ജീവനക്കാരെയും ക്ലർക്കുമാരെയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും പിൻവാതിലിലൂടെ നിയമിച്ചിട്ടുണ്ട്. നിയമനങ്ങളിലൊന്നും സംവരണം പാലിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിെൻറ നിർദേശാനുസരണമാണ് വൈസ് ചാൻസലർ നേരിട്ട് നിയമനങ്ങൾ നടത്തിയതെന്ന് ആരോപണമുണ്ട്. നിയമനങ്ങളിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകി.
സർവകലാശാല ചട്ടങ്ങൾ രൂപവത്കരിക്കാത്തതിെൻറ മറവിലാണ് പിൻവാതിൽ നിയമനങ്ങൾ നടത്തിയത്. ഇങ്ങനെ നിയമനങ്ങൾ നടത്താൻ സർവകലാശാല ഒാർഡിനൻസിൽ വ്യവസ്ഥയില്ല. നിയമനങ്ങൾക്ക് ദേശീയതലത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷ സ്വീകരിക്കണമെന്ന യു.ജി.സി വ്യവസ്ഥ പാലിച്ചില്ല.
ഐ.ഐ.ഐ.ടി.എം.കെയിലെ ചില അധ്യാപകരെയും പുറമെനിന്നുള്ളവരെയുമാണ് പിൻവാതിലിലൂടെ വിവിധ തസ്തികകളിൽ നിയമിച്ചിരിക്കുന്നതെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.