പുറംതിരിഞ്ഞ് കുർബാന: ആലഞ്ചേരിയും ഇഞ്ചനാനിയിലും ഹാജരാകണം
text_fieldsകോഴിക്കോട്: സീറോ മലബാർ സഭയിൽ വർഷങ്ങളായി പിന്തുടർന്നു വരുന്ന ജനാഭിമുഖ കുർബാന രീതി അട്ടിമറിച്ച് പുറംതിരിഞ്ഞുള്ള കുർബാന രീതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കാത്തലിക് ലേമെൻസ് അസോസിയേഷൻ സമർപ്പിച്ച ഹരജി കോഴിക്കോട് രണ്ടാം മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി, താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരി എന്നിവർ നവംബർ 17ന് ഹാജരാകണം എന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.