Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവില്ലേജ് ഓഫിസറായും...

വില്ലേജ് ഓഫിസറായും കൂട്ട സ്ഥാനക്കയറ്റം; ചരിത്രംകുറിച്ച് റവന്യൂ വകുപ്പ്

text_fields
bookmark_border
revenue department kerala
cancel

കോ​ഴി​ക്കോ​ട്: 147 വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി ച​രി​ത്രം​കു​റി​ച്ച​തി​നു പി​ന്നാ​ലെ 205 പേ​ർ​ക്ക് വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം. പ​ക​രം ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് 30ഉം 35​ഉം വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രെ ഒ​റ്റ​യ​ടി​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ ഒ​ഴി​വു​വ​ന്ന വി​ല്ലേ​ജു​ക​ളി​ലും ട്രൈ​ബ്യൂ​ണ​ലു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫി​സ​ർ, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ, ഹെ​ഡ് ക്ല​ർ​ക്ക് ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത്. പ​ക​രം വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കാ​തെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത് വി​ല്ലേ​ജു​ക​ളെ ‘ഇ​ൻ ചാ​ർ​ജ്’ ഭ​ര​ണ​ത്തി​ലാ​ക്കും എ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത്. ഏ​തെ​ങ്കി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ചു​മ​ത​ല ന​ൽ​കി വി​ല്ലേ​ജു​ക​ളി​ൽ​നി​ന്ന് ഉ​ട​ൻ വി​ടു​ത​ൽ നേ​ടി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പ​ദ​വി ഏ​റ്റെ​ടു​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​വ​ർ​ക്ക് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വി​ടു​ത​ൽ നേ​ടാ​നാ​യി​ല്ല. ഒ​രു​മി​ച്ച് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി വി​ടു​ത​ൽ ന​ൽ​കു​ന്ന​ത് വി​​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​ക്കു​മെ​ന്ന് നേ​ര​ത്തേ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് 205 പേ​രെ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രാ​യി ഒ​രു​മി​ച്ച് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​തും സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി.

ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രെ ത​ഹ​സി​ൽ​ദാ​ർ​മാ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വ​കു​പ്പി​ൽ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​യാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​തെ​ന്നാ​ണ് വി​വ​രം. ഈ ​പ​ട്ടി​ക ഉ​ട​നി​റ​ങ്ങും. സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​വ​രി​ൽ ആ​ർ​ക്കെ​ങ്കി​ലും അ​ച്ച​ട​ക്ക ന​ട​പ​ടി​യോ വി​ജി​ല​ൻ​സ് കേ​സോ ഉ​ണ്ടെ​ങ്കി​ൽ അ​നു​വ​ദി​ച്ച സ്ഥാ​ന​ക്ക​യ​റ്റം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Revenue DepartmentVillage OfficerPromotionKerala News
News Summary - Mass promotion as Village Officer
Next Story