കൂട്ടസ്ഥലംമാറ്റം: കോഴിക്കോട്ട് െക.എസ്.ആർ.ടി.സി ഡ്രൈവർമാർ നിരാഹാരസമരം തുടങ്ങി
text_fieldsകോഴിക്കോട്: െക.എസ്.ആർ.ടി.സിയിലെ കൂട്ടസ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തിൽ നിരാഹാരസമരം ആരംഭിച്ചു. കോഴിക്കോട് ബസ്ടെർമിനലിലാണ് സമരപ്പന്തൽ. എം. ഷിജു, ഐ.പി. സത്താർ, സി.എച്ച്. റിയാസ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. എട്ട് ദിവസമായി സമരത്തിലാണ് ഒരുവിഭാഗം ഡ്രൈവർമാർ.
ജില്ലയിൽ 369 ഡ്രൈവർമാർക്കും കോഴിക്കോട് ഡിപ്പോയിൽ 106 കണ്ടക്ടർമാർക്കുമാണ് തെക്കൻ ജില്ലകളിലേക്ക് സ്ഥലംമാറ്റം. സമീപജില്ലകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കണമെന്നും ശമ്പളപരിഷ്കരണംപോലുമില്ലാത്ത സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളിലേക്ക് മാറ്റരുതെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ജീവനക്കാർക്ക് പിന്തുണയുമായി എം.പിമാർ ഉൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡ്രൈവർമാരുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത സമരം എം.കെ. രാഘവൻ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.
കെ. മുരളീധരൻ അടുത്ത ദിവസം സമരപ്പന്തലിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ എം.ടി. സുകുമാരനുമായി തൊളിലാളികളുടെ ചർച്ച നടക്കുന്നുണ്ട്. തിങ്കളാഴ്ചയും ഇ.ഡിയുമായി ചർച്ചയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.