സ്ഥാനാർഥി നിർണയം: ശ്രീകാര്യത്ത് ബി.ജെ.പിയിൽ കൂട്ടരാജി
text_fieldsകഴക്കൂട്ടം: സ്ഥാനാർഥി നിർണയത്തിൽ ഒരുവിഭാഗത്തെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ശ്രീകാര്യത്ത് ബി.ജെ.പിയിൽ പ്രവർത്തകരുടെ കൂട്ടരാജി. നഗരസഭയിലെ ശ്രീകാര്യം വാർഡിലെ 58, 59 ബൂത്തുകളിലെ 70ഓളം പ്രവർത്തകരാണ് അതൃപ്തി ചൂണ്ടിക്കാട്ടി നിയോജക മണ്ഡലം പ്രസിഡൻറ് ആർ.എസ്. രാജീവിന് രാജിക്കത്തുകൾ കൈമാറിയത്.
സ്ഥലവാസിയും ജില്ല സെക്രട്ടറിയുമായ പാങ്ങപ്പാറ രാജീവിനെ ശ്രീകാര്യത്ത് മത്സരിപ്പിക്കാനായിരുന്നു തുടക്കംമുതൽ പറഞ്ഞുകേട്ടിരുന്നത്. ഇതനുസരിച്ച് ചുവരെഴുത്തും ആരംഭിച്ചിരുന്നു. എന്നാൽ സ്ഥാനാർഥി പട്ടികയിൽ യുവമോർച്ച നേതാവ് സുനിൽ എസ്.എസിനെയാണ് ശ്രീകാര്യത്തെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകരുടെ രാജി.
രാജിക്കത്ത് ഫേസ്ബുക്കിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ രാജിക്കത്ത് തനിക്ക് ലഭിച്ചിട്ടിെല്ലന്നും ഇപ്പോൾ പ്രശ്നം ഉണ്ടാക്കുന്നവർ ബി.ജെ.പിയുടെ സജീവ പ്രവർത്തകരല്ലെന്നും ബി.ജെ.പി കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡൻറ് ആർ.എസ്. രാജീവ് പറഞ്ഞു.
എന്നാൽ ബി.ജെ.പിയുടെ ഗ്രൂപ്പുകൾ തമ്മിലുള്ള പോരാണ് മറനീക്കി പുറത്ത് വരുന്നത്. പാർട്ടിയിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡൻറിന് പരാതി നൽകുമെന്ന് ആർ.എസ്. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.