കെ.എസ്.ആർ.ടി.സിയില്‍ കൂട്ട സ്ഥലംമാറ്റം; മാനദണ്ഡങ്ങള്‍ പാലിച്ചിെല്ലന്ന് ആക്ഷേപം
text_fieldsവെഞ്ഞാറമൂട്: മാനദണ്ഡങ്ങള്‍ പാലിക്കാതെ കെ.എസ്.ആർ.ടി.സിയില്‍ കൂട്ട സ്ഥലംമാറ്റം. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ജീവനക്കാരുടെ ജനറല്‍ ട്രാന്‍സ്ഫറിൽ മാനദണ്ഡങ്ങള്‍ പാലിച്ചിെല്ലന്നാണ് ആക്ഷേപം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തുനിന്ന് 3013 കണ്ടക്ടര്‍മാരെയും 1615 ഡ്രൈവര്‍മാരെയുമാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയവര്‍ക്ക് പകരം ജീവനക്കാരെത്താത്തത് കാരണം പല ഡിപ്പോകളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
അടൂര്‍, പത്തനംതിട്ട ഡിപ്പോകളില്‍ ജോലി ഉപേക്ഷിച്ചുപോയവരും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇറക്കാറിെല്ലന്നും ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ രക്ഷാകർത്താവിനെയും സുഖമില്ലാത്ത മാതാപിതാക്കളെ നോക്കുന്ന ജീവനക്കാരെയും ട്രാന്സ്ഫറുകളില്നിന്ന് ഒഴിവാക്കാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
അപേക്ഷ നല്കിയ ചുരുക്കം വനിതാ ജീവനക്കാരെ മാത്രമാണ് സ്ഥലംമാറ്റിയത്. മുന്‍കാലങ്ങളില്‍ ജോലി ചെയ്യുന്ന ജില്ലയിലെ ഡിപ്പോക്ക് സമീപമുള്ള മറ്റ് ഡിപ്പോകളിലേക്ക് വനിതാ ജീവനക്കാരെ ജനറല്‍ ട്രാന്‍സ്ഫറില്‍ ഉള്‍പ്പെടുത്തി സ്ഥലം മാറ്റാറുണ്ട്. ഇതിനെതിരെ വനിതാ ജീവനക്കാരില്‍നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നു. സ്ഥലംമാറ്റ ലിസ്റ്റില്‍ മരിച്ച ജീവനക്കാരനും ഉള്‍പ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാര്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ബുധനാഴ്ച കേസ് കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.