തോട്ടം മേഖലയില്‍ മാസ് വാക്‌സിനേഷന് നടപടി
text_fieldsകൊച്ചി: തോട്ടം മേഖലയില്‍ മാസ് വാക്‌സിനേഷന് നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമീഷണര്‍ ഡോ. എസ്. ചിത്ര. കേരളത്തിലെ തോട്ടം ഉടമകളും പൊതുമേഖല തോട്ടം പ്രതിനിധികളും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമീഷണര്‍.
തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യ മാസ് വാക്സിനേഷന്‍ നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയം. തോട്ടം മേഖലയില്‍ എല്ലാവര്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കണമെന്നും ലേബര്‍ കമീഷണര്‍ ആവശ്യപ്പെട്ടു. വിവിധ തോട്ടങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന ലയങ്ങള്‍, ക്രഷുകള്‍, ക്ലബുകള്‍, ക്വാർട്ടേഴ്സുകള്‍, സ്‌കൂളുകള്‍ എന്നിങ്ങനെ തോട്ടം ഉടമകളുടെ നിയന്ത്രണത്തിെല കെട്ടിടങ്ങള്‍ െഡാമിസിലിയറി േകാവിഡ് കെയര്‍ സെൻററുകള്‍ ആക്കണം. കോവിഡ് ബാധിതര്‍ തോട്ടങ്ങള്‍ക്കുള്ളിലെ ലയങ്ങളില്‍ താമസിക്കുന്നതിന് പകരം അവരെ കോവിഡ് കെയര്‍ സെൻററുകളിലേക്ക് മാറ്റുന്നതിന് ഉടമകള്‍ നടപടി സ്വീകരിക്കണം.
അന്തർ സംസ്ഥാന തൊഴിലാളികള്‍ മറ്റുതൊഴിലുകള്‍ തേടി തോട്ടം വിട്ടുപോകുന്നത് നിരുത്സാഹപ്പെടുത്തണം. അവര്‍ക്ക് തോട്ടങ്ങളില്‍തന്നെ തുടര്‍ന്നും ജോലി നല്‍കണമെന്നും ലേബര്‍ കമീഷണര്‍ നിര്‍ദേശിച്ചു. വിവിധ പ്ലാേൻറഷനുകളില്‍ തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണെന്നും ലേബര്‍ കമീഷണര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.