വെമ്പായത്ത് പെയിന്റ് കടയിൽ വൻ തീപിടിത്തം; 4 കോടി രൂപയുടെ നഷ്ടം
text_fieldsവെഞ്ഞാറമൂട്: വെമ്പായം ജംങ്ഷനിൽ പെയിന്റ് കടയിൽ തീപിടിത്തം. വെമ്പായം ജങ്ഷനിലെ എ.എൻ പെയിന്റ് കടയ്ക്കാണ് തീ പിടിച്ചത്. ശനി രാത്രി 7.30 തോടെ ആണ് സംഭവം. കടയ്ക്ക് ഉള്ളിൽ ചെറിയ തീ ഉണ്ടാകുന്നത് കണ്ടപ്പോൾ തന്നെ ജീവനക്കാർ ഇറങ്ങി ഓടുകയായിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല.
തീ പടർന്നു പിടിച്ചപ്പോൾ തന്നെ തൊട്ടടുത്ത കടയിലെ ജീവനക്കാർ തീ അണയ്ക്കാൻ ശ്രമം നടത്തി. തൊട്ടടുത്ത ഹൈപ്പർ മാർക്കറ്റിൽ നിന്നും അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു എങ്കിലും പെയ്ൻ്റിന് തീ പിടിച്ചതിനാൽ ശ്രമം വിഫലമായി. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കുവാൻ കഴിഞ്ഞില്ല. തൊട്ടടുത്ത കടയിലേക്ക് തീ പടരുന്ന സാഹചര്യവും ഉണ്ടായി.
ഇതിനിടയിൽ മൂന്ന് നിലകളിൽ ഉള്ള കെട്ടിടത്തിന്റെ ഗ്ലാസുകൾ പൊട്ടി തെറിക്കാൻ തുടങ്ങിയത്തോടെ നാട്ടുകാർ പരിഭ്രാന്തരായി. വെഞ്ഞാറമൂട് നിന്നും നെടുമങ്ങാട്, ചാക്ക, കടയ്ക്കൽ, ആറ്റിങ്ങൽ, ചെങ്കൽചൂള എന്നിവിടങ്ങളിൽ നിന്നും 20 ഓളം ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയാണ് മറ്റു കടകളിലേയ്ക്ക് തീ പടരുന്നത് തടഞ്ഞത്. തീപിടിത്തത്തിൽ എ.എൻ പെയിന്റ് പൂർണ്ണമായും കത്തിനശിച്ചു.അപകട സാധ്യത കണക്കിലെടുത്ത് എം.സി റോഡ് വഴിയുള്ള ഗതാഗതം പൂർണ്ണമായും പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.