മേലുകാവിൽ വൻതീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsഈരാറ്റുപേട്ട: മേലുകാവ് കോണിപ്പാട് പുലര്‍ച്ചയുണ്ടായ തീപിടിത്തത്തില്‍ റേഷന്‍കടയും പോസ്റ്റ്ഓഫിസും പലചരക്കുകടയും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.ബുധനാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് സംഭവം.
പോസ്‌റ്റ് ഓഫിസ് തീയില്‍പെട്ടതോടെ നിരവധി വിലപ്പെട്ട രേഖകളും ഉപകരണങ്ങളുമാണ് നശിച്ചത്. എട്ടുലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. കെട്ടിടം പൂര്‍ണമായും നശിച്ചു. ഇലവുമാക്കല്‍ ബാബുവിന്റെ ഉടമസ്ഥതയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടമാണ് നശിച്ചത്.
കെട്ടിടത്തില്‍ വാഴചാരിക്കല്‍ ജോസഫ് മാത്യുവിന്റെ ലൈസൻസിയിലായിരുന്നു റേഷന്‍കട. വാഴചാരിക്കല്‍ ജോണിന്‍റേതാണ് പലചരക്കുകട.ഈരാറ്റുപേട്ടയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയെങ്കിലും കംപ്രസർ തകരാറായതിനാല്‍ വെള്ളം പമ്പ് ചെയ്യാന്‍ കഴിഞ്ഞില്ല.
പമ്പ് ലിവർ സെറ്റ് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നാശനഷ്ടങ്ങളുടെ തോത് കുറക്കാന്‍ കഴിയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കോണിപ്പാട് ഗ്രാമത്തിന്റെ മുഖമുദ്രയായിരുന്ന നൂറോളം വര്‍ഷം പഴക്കമുള്ള ഇലവുമ്മാക്കല്‍ കെട്ടിടമാണ് നേരം പുലർന്നപ്പോൾ ഇല്ലാതായതെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.