കായംകുളം ഡി.വൈ.എഫ്.ഐയിൽ കൂട്ട രാജി
text_fieldsകായംകുളം: സർക്കിൾ ഇൻസ്പെക്ടർക്ക് എതിരെയുള്ള ഡി.വൈ.എഫ്.െഎയുടെ പടയൊരുക്കം പരാജയപ്പെട്ടതോടെ സി.പി.എമ്മിനുള്ളിൽ പൊട്ടിത്തെറി. ബ്ലോക്ക് സെക്രട്ടറി െഎ. റഫീഖ്, പ്രസിഡൻറ് അനീഷ് എന്നിവരടക്കമുള്ള ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമായ 19 പേര് രാജിവെച്ചു. ഡി.വൈ്എവ.എഫ്.െഎ ജില്ല സെക്രട്ടറിക്കും സി.പി.എം ഏരിയ സെക്രട്ടറിക്കുമാണ് രാജി സമർപ്പിച്ചിരിക്കുന്നത്.
പാർട്ടി നേതൃത്വം സി.െഎക്ക് സംരക്ഷണ കവചം ഒരുക്കുന്നതായി ആരോപിച്ചാണ് കൂട്ടരാജി. വധശ്രമക്കേസിലടക്കം പ്രതിയായ ഡി.വൈ.എഫ്.െഎ ഭാരവാഹിയുടെ വീട്ടിലെ സി.െഎയുടെ രാത്രി പരിശോധനയാണ് പ്രശ്നങ്ങൾക്ക് കാരണം.
സംഘടന തത്വങ്ങൾക്ക് വിധേയമല്ലാത്ത രാജി നടപടി പാർട്ടി നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. നിരവധി കേസുകളിൽ പ്രതിയായ ബ്ലോക്ക് ജോയൻറ് സെക്രട്ടറി സാജിദിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഡി.വൈ.എഫ്.െഎയെ ചൊടിപ്പിച്ചത്. ഒരാഴ്ച മുമ്പ് സി.െഎ സാജിദിെൻറ വീട്ടിൽ പരിശോധന നടത്തിയിരുന്നു. തോക്കുമായി സി.െഎ രാത്രി പരിശോധനക്ക് എത്തിയതിനെതിരെ സാജിദിെൻറ ഭാര്യ പരാതിയും നൽകിയിരുന്നു. പരിശോധനയെ അപലപിച്ചുവെങ്കിലും സി.െഎക്കെതിരെ നടപടിയുണ്ടാകില്ലെന്ന സൂചനയാണ് പാർട്ടി നേതൃത്വം നൽകിയത്. ഇതിന് ശേഷം കോട്ടയത്തെ വീട്ടിൽ പോയി മടങ്ങിയ സി.െഎ കോവിഡ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ചും ഡി.വൈ.എഫ്.െഎ രംഗത്തുവന്നിരുന്നു. എന്നാൽ ഡി.വൈ.എസ്.പിയും എസ്.െഎയും അമ്പത് ശതമാനം പൊലീസുകാരും മറ്റ് ജില്ലകളിൽ നിന്നുള്ളവരായതിനാൽ ഇതും അംഗീകരിക്കപ്പെട്ടില്ല. തുടർന്നാണ് പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ഇതിനിടെ പാർട്ടിക്കുള്ളിലെ ഉൾപ്പോരുകളും നഗരസഭ ചെയർമാനും സി.െഎയും തമ്മിലുള്ള തർക്കങ്ങളും എം.എൽ.എ ഒാഫീസിനെതിരെയുള്ള ഡി.വൈ.എഫ്.െഎ നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളുമൊക്കെ രാജിവിഷയത്തിന് കാരണമായി മാറിയിട്ടുള്ളതായി അറിയുന്നു. ലോക്ഡൗണിെൻറ തുടക്കത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗമായ നഗരസഭ ചെയർമാൻ എൻ. ശിവദാസനെ ഹെൽമെറ്റ് ഇല്ലാത്തതിന് സി.െഎ ജി. ഗോപകുമാർ നടപടിയെടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് ഇൗഗോ ക്ലാഷിനുള്ള സമയം ഇതല്ലെന്നും യോജിച്ചുള്ള പ്രവർത്തനമാണ് വേണ്ടതെന്നും കാട്ടി യു. പ്രതിഭ എം.എൽ.എയുടെ പോസ്റ്റ് വന്നു.
ഇതിന് പിന്നാലെ ലോക്ഡൗൺ കാലത്ത് എം.എൽ.എ ഒാഫീസ് അടച്ചിട്ടതായി ആരോപിച്ച് ഡി.വൈ.എഫ്.െഎക്കാരും ഫേസ്ബുക്ക് േപാസ്റ്റുകളുമായി രംഗത്തുവന്നു. ഡി.വൈ.എഫ്.െഎ നേതാവായ സാജിദാണ് തുടക്കമിട്ടത്. ഇതിെൻറ ഭാഗമായി എം.എൽ.എ ഒാഫീസിെൻറ അറിവോടെയാണ് സി.െഎയുടെ നടപടിയെന്നാണ് ഡി.വൈ.എഫ്.െഎയുടെ ആരോപണം. നേതാക്കൾ നൽകിയ രാജിക്കത്തിലും എം.എൽ.എ ഒാഫീസിനെതിരെ ആരോപണമുണ്ട്. നേരത്തെയുണ്ടായ വിവാദങ്ങൾ വളരെ പണിപ്പെട്ടാണ് പാർട്ടി നേതൃത്വം പരിഹരിച്ചത്. ഇതിെൻറ അലയൊലികൾ കെട്ടടങ്ങുന്നതിനിടെയാണ് ഡി.വൈ.എഫ്.െഎ നേതാക്കളുടെ കടുത്ത നടപടിയെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.