ആരോഗ്യവകുപ്പിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം
text_fieldsകോഴിക്കോട്: ആരോഗ്യവകുപ്പിൽ വീണ്ടും കൂട്ടസ്ഥലംമാറ്റം. 371 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ സ്ഥലം മാറ്റിയാണ് ആഗസ്റ്റ് 31ന് ഉത്തരവിറങ്ങിയത്. കഴിഞ്ഞ 24ന് 531 ജൂനിയർ ഹെൽത്ത് നഴ്സുമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. ഇതു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അടുത്ത ഉത്തരവ്.
ഏപ്രിൽ, മേയ് കാലഘട്ടത്തിൽ നടത്തേണ്ട സ്ഥലം മാറ്റം പകർച്ചപ്പനി പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനിടയിൽ നടത്തുന്നത് ജീവനക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. ഓണപ്പരീക്ഷയും മറ്റും നടക്കുന്നതിനിടക്ക് പെട്ടെന്നുള്ള സ്ഥലംമാറ്റ ഉത്തരവ് ജീവനക്കാർക്ക് വ്യക്തിപരമായും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതുകൂടാതെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ സ്ഥലം മാറ്റുന്നതും ആരോഗ്യവകുപ്പിെൻറ പ്രവർത്തനങ്ങളെ ഏറെ ബാധിക്കുമെന്നും ഇവർ പറയുന്നു.
അടുത്തമാസം ദേശീയതലത്തിൽ നടക്കാനിരിക്കുന്ന മീസിൽസ്-റുബെല്ല വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ഏകോപിപ്പിക്കുന്നതും ഇവരാണ്. ഒന്നുമുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ കുത്തിവെപ്പിനു വിധേയരാക്കുന്ന വാക്സിനേഷൻ കാമ്പയിെൻറ മുന്നോടിയായി ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. ഇതിനിടയിൽ സ്ഥലം മാറ്റം വരുന്നത് ഇത്തരം പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.