മത്തായിയുടെ കസ്റ്റഡി മരണം: സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയുടെ ഹരജി
text_fieldsകൊച്ചി: പത്തനംതിട്ട ചിറ്റാറിൽ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആൾ മരിക്കാനിടയായ സംഭവത്തിലെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. റാന്നി ചിറ്റാർ കുടപ്പനക്കുളം അരീക്കാവ് പടിഞ്ഞാറേ ചരുവിൽ മത്തായിയുടെ മരണം കസ്റ്റഡി മർദനത്തെത്തുടർന്നാണെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപിച്ച് ഭാര്യ ഷീബ മോളാണ് ഹരജി നൽകിയത്.
ജൂലൈ 28ന് ൈവകീട്ട് നാലിന് വനം ഉദ്യോഗസ്ഥർ അന്യായമായി കസ്റ്റഡിയിെലടുത്ത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മത്തായിയെ വൈകീട്ട് ആറിന് കിണറ്റിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. രാത്രി 11.30ന് ചിറ്റാർ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ, പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിെല അന്വേഷണം ശരിയായ രീതിയിലല്ല. വ്യക്തമായ മൊഴിയുണ്ടായിട്ടും പ്രതികളെന്ന് ആരോപിക്കപ്പെട്ടവർക്കെതിരെ കാര്യക്ഷമമായ അന്വേഷണം ഉണ്ടായിട്ടില്ല.
അതിനിടെ,. മത്തായിയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് തേടി. കേരള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പത്തനംതിട്ട ജില്ല മജിസ്ട്രേറ്റ്, ജില്ല പൊലീസ് മേധാവി എന്നിവരില്‍നിന്നാണ് റിപ്പോര്‍ട്ട് തേടിയത്. നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.
വനപാലകർക്കെതിരെ നരഹത്യക്കുറ്റം ചുമത്താമെന്ന് നിയമോപദേശം
പത്തനംതിട്ട: യുവകർഷകൻ മത്തായി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വനപാലകർക്കെതിരെ നരഹത്യക്കുറ്റം ചുമത്തി കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം. ഐ.പി.സി 364 (എ), 304 വകുപ്പുകൾ നിലനിൽക്കുമെന്നാണ് നിയമോപദേശം നൽകിയിട്ടുള്ളത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. പ്രദീപ്കുമാർ നടത്തിയ അന്വേഷണത്തിെൻറ ജനറൽ ഡയറി അടക്കം ജില്ല പ്രോസിക്യൂട്ടർ പാനലിന് സമർപ്പിച്ചിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകൽ കുറ്റവും ചുമത്താമെന്നും ഉപദേശത്തിലുള്ളതായി അറിയുന്നു.
ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ചിറ്റാർ സ്വദേശി മത്തായി മരിച്ചതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും സംരക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് വനം മേധാവിക്ക് കൈമാറി. മരണത്തെക്കുറിച്ച് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറാണ് അന്വേഷിച്ചത്. കസ്റ്റഡിയിലെടുത്തതും തുടർനടപടികളും മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു. കസ്റ്റഡിയിലെടുത്തതിൽ വീഴ്ചയുണ്ടായി. ഇതിനുശേഷം ഫോറസ്റ്റ് ഓഫിസിൽ കൊണ്ടുപോകാതെ തെളിവെടുപ്പിന് കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയില്ല. കസ്റ്റഡിയിലെടുത്തയാളിന് സംരക്ഷണം നൽകാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥർ തയാറായില്ല. വൈദ്യപരിശോധനപോലും നടത്തുന്നതിൽ വീഴ്ചവരുത്തി. വനംവകുപ്പ് സ്ഥാപിച്ച കാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.