വിദേശസഹായം കലക്ടറുടെ പേരിൽ അയക്കണം
text_fieldsകരിപ്പൂർ: പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ വിദേശത്തുനിന്ന് ശേഖരിക്കു ന്ന സാധനസാമഗ്രികൾ കലക്ടർമാരുടെ പേരിലാണ് അയക്കേണ്ടതെന്ന് കോഴിക്കോട് വിമാ നത്താവളം കസ്റ്റംസ് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് പ്രവാസികളും സംഘടനകളും ശേഖരിക്കുന്ന വസ്ത്രങ്ങളും മറ്റും കോഴിക്കോട്, മലപ്പുറം കലക്ടർമാരുെട പേരിൽ കാർഗോ മുഖേനയാണ് അയക്കേണ്ടത്. അല്ലാതെ വ്യക്തിപരമായി അയച്ചാൽ ഡ്യൂട്ടി അടക്കേണ്ടിവരും.
കലക്ടർമാരുടെ പേരിൽ അയച്ചാൽ ഡ്യൂട്ടി അടക്കാതെ ഉടൻ വിട്ടുനൽകുമെന്നും കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ നിഥിൻ ലാൽ അറിയിച്ചു. കരിപ്പൂരിലെത്തുന്ന സാധനങ്ങൾ ഏറ്റുവാങ്ങാൻ കലക്ടർമാർ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വ്യക്തിപരമായി അയച്ച സാധനങ്ങൾക്ക് ഡ്യൂട്ടി അടക്കുന്നതിനെ െചാല്ലി തർക്കമുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
വ്യക്തികൾ കൊണ്ടുവരുന്ന സാധനങ്ങൾ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ കലക്ഷൻ പോയൻറ് തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.