മത്തായിയുടെ മരണം വിശദമായി അന്വേഷിക്കണം -ഹൈകോടതി
text_fieldsകൊച്ചി: യുവകർഷകൻ മത്തായി കസ്റ്റഡിയിൽ മരിച്ച സംഭവം വനം വകുപ്പ് വിശദമായി അന്വേഷിക്കണമെന്ന് ഹൈകോടതി. ഒരാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കണമെന്നും പത്തനംതിട്ട എസ്.പിയോട് കോടതി നിർദേശിച്ചു.
സംഭവം നടന്നതിന്‍റെ സമീപ പ്രദേശത്ത് വനം വകുപ്പിന്‍റെ വാഹനം കണ്ടതിനെ കുറിച്ച് പൊലീസ് എന്ത് അന്വേഷണമാണ് നടത്തിയതെന്നും കോടതി ചോദ്യം ഉന്നയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഇടപെടൽ.
മത്തായിയുടെ മരണം സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാറിന്‍റെ നിലപാട് ഹൈകോടതി തേടിയിട്ടുണ്ട്.
വനാതിർത്തിയിലെ കാമറ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി. മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കേസൊന്നും ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്തതായി പറയുന്ന മത്തായിയെ വിട്ടുകിട്ടാൻ വനപാലക സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആൾ മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച് 75,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഷീബ നൽകിയ ഈ മൊഴി വിശ്വസനീയമാണെന്നതിന് തെളിവുകൾ ലഭ്യമാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.