കിണറ്റില്‍ വീണ് മരിച്ച മത്തായിയുടെ മൃതദേഹം ദഹിപ്പിക്കില്ലെന്ന് ബന്ധുക്കൾ
text_fieldsകിണറ്റില്‍ വീണ് മരിച്ച മത്തായിയുടെ മൃതദേഹം ദഹിപ്പിക്കില്ലെന്ന് ബന്ധുക്കൾ
പത്തനംതിട്ട: കിണറ്റില്‍ വീണ നിലയിൽ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം ഉടൻ സംസ്ക്കരിക്കില്ലെന്ന് ബന്ധുക്കൾ. ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്കരിക്കൂ എന്ന നിലപാടിലാണ് ഇവർ. മത്തായിയെ വനം വകുപ്പ് ജീവനക്കാർ കിണറ്റിൽ തള്ളിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍ വില്‍സണ്‍ ആവശ്യപ്പെട്ടു.
റാന്നി വനമേഖലയിലെ കുടപ്പന പ്രദേശത്ത് വനം വകുപ്പിന്‍റെ സി.സി.ടി.വി കാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടു പോയത്. പിന്നീട് പുറത്ത് വന്ന വാര്‍ത്ത മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ചെന്നാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
മത്തായി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.