മത്തായിയുടെ മരണം: റീ പോസ്റ്റ്മോർട്ടം നടത്തുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണം തെളിയിച്ചവർ
text_fieldsപത്തനംതിട്ട: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിെൻറ മൃതദേഹം വീണ്ടും പോസ്റ്റ്േമാർട്ടം ചെയ്ത് തെളിവുകൾ കണ്ടെത്തിയവരാണ് ചിറ്റാറിൽ കസ്റ്റഡിൽ മരിച്ച മത്തായിയുടെ മൃതദേഹം റീപോസ്റ്റ്േമാർട്ടം ചെയ്യുന്ന പൊലീസ് സര്ജന്മാരായ ഡോ. പി.ബി. ഗുജറാള്‍ (പാലക്കാട്), ഡോ. ഉന്മേഷ് (എറണാകുളം), ഡോ. പ്രസന്നന് (കോഴിക്കോട്) എന്നിവർ.
സാമ്പത്തിക തട്ടിപ്പുകേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാറിന് ക്രൂരമര്‍ദനമേറ്റിരുന്നു എന്നതിന് റീപോസ്റ്റ്മോര്ട്ടത്തില് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. ആദ്യം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കാണാതെപോയ പരിക്കുകളാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടത്തിയ റീപോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തിയത്. വാഗമണ്‍ െസൻറ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹം 38 ദിവസത്തിനുശേഷമാണ് ജുഡീഷ്യല്‍ അന്വേഷണ കമീഷെൻറ നിര്‍ദേശപ്രകാരം പുറത്തെടുത്തത്.
ന്യുമോണിയ കാരണമാണ് രാജ്കുമാര് മരിച്ചതെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. ശരീരത്തില്‍ ആന്തരിക മുറിവുകള്‍ സംഭവിച്ചിട്ടുെണ്ടന്നും അണുബാധയെ തുടര്‍ന്ന് ന്യുമോണിയ ബാധിച്ചാണ് മരണമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മത്തായിയുടേത് മുങ്ങിമരണമെന്നായിരുന്നു ആദ്യപോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. മർദിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് െകാലപ്പെടുത്തിയതായാണ് കുടുംബത്തിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.