Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിറ്റാർ കസ്​റ്റഡി...

ചിറ്റാർ കസ്​റ്റഡി മരണം: റീ പോസ്റ്റ്മോർട്ടത്തിൽ മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകൾ

text_fields
bookmark_border
ചിറ്റാർ കസ്​റ്റഡി മരണം: റീ പോസ്റ്റ്മോർട്ടത്തിൽ മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകൾ
cancel

പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്​റ്റഡിയിൽ മരിച്ച മത്തായിയുടെ റീ പോസ്​റ്റ്​േമാർട്ടത്തിൽ പൊലീസ്​ ഇൻക്വസ്​റ്റിലും പോസ്​റ്റ്​മോർട്ടത്തിലും രേഖപ്പെടുത്താത്ത മുറിവുകൾ ക​ണ്ടെത്തി. ഇടത് െകെമുട്ടിന് താഴെ പൊട്ടൽ കാണപ്പെട്ടു. തലയിലും മുറിവുകൾ ഉണ്ട്. തലയുടെ പിൻഭാഗത്തായും മുറിവുണ്ട്. പരുക്കൻ പ്രതലത്തിൽ ഉരഞ്ഞ വിവിധ പാടുകൾ ശരീരത്ത് കാണപ്പെട്ടു.

ആദ്യ പോസ്​റ്റ്​മോർട്ടത്തിൽ ലഭിക്കാത്ത നിർണായക തെളിവുകൾ ഹൈകോടതി നിർദേശപ്രകാരം കേസ്​ ഏറ്റെടുത്ത സി.ബി.ഐക്ക് ലഭിച്ചതായി സൂചനയുണ്ട്​. കിണറ്റിൽ മുങ്ങിമരിച്ചെന്നായിരുന്നു ആദ്യ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​. പൊലീസ് കസ്റ്റഡിയിൽ മരിച്ച നെടുങ്കണ്ടത്തെ രാജ്കുമാറിെൻറ മൃതദേഹം റീ പോസ്​റ്റ്​േമാർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘമാണ്​ പോസ്​റ്റ്​േമാർട്ടം ചെയ്തത്. പൊലീസ് സര്‍ജന്‍മാരായ ഡോ. പി.ബി. ഗുജറാള്‍ (പാലക്കാട്), ഡോ. ഉന്മേഷ് (എറണാകുളം), ഡോ. പ്രസന്നന്‍ (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു റീ പോസ്​റ്റ്​മോര്‍ട്ടം.

വൈകീട്ട് അഞ്ചോടെ പോസ്​റ്റ്​മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തു. തുടർന്ന്,​ മൂന്ന്​ ഡോക്​ടർമാരും സി.ബി.​​െഎ സംഘവും ചിറ്റാറിലെത്തി സംഭവ സ്ഥലം നോക്കിക്കണ്ടു. മൃതദേഹം കണ്ടെത്തിയ കിണറും പരിശോധിച്ചു. ഇവിടേക്ക്​ ഭാര്യയെയും അടുത്ത ബന്ധുക്കളെയും വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇൻക്വസ്​റ്റ്​ പരിശോധനയിൽതന്നെ കൂടുതൽ മുറിവുകൾ കണ്ടെത്തിയത്​ പൊലീസ് ആദ്യം നടത്തിയ ഇൻക്വസ്​റ്റിലെ വീഴ്ചയിലേക്കാണ്​ വിരൽചൂണ്ടുന്നത്​.

തിരുവനന്തപുരം സി.ബി.​െഎ യൂനിറ്റ്​ ഡിവൈ.എസ്. പിമാരായ അനന്തകൃഷ്ണൻ, ശെഖാവത്ത് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സി.ഐമാരും ഒരു സബ് ഇൻസ്പെക്ടറും മറ്റ് ഓഫിസർമാരുമടങ്ങുന്ന സംഘമാണ്​ പത്തനംതിട്ടയിൽ എത്തിയത്​.

വെള്ളിയാഴ്ച രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഓട്ടോപ്സി തിയറ്ററിലായിരുന്നു പോസ്​റ്റ്​മോർട്ടം. 10.45ന് സി.ബി.ഐയുടെ ഇൻക്വസ്​റ്റ്​ തുടങ്ങി. ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ്, എ.ഡി.എം എന്നിവരും മത്തായിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരും ഇൻക്വസ്​റ്റ്​ സമയത്ത് സന്നിഹിതരായിരുന്നു. 12.30ഓടെ ഇൻക്വസ്​റ്റ്​ പൂർത്തിയായി. ഉച്ചക്ക് 2.30ന് തുടങ്ങിയ റീ പോസ്​റ്റ്​മോർട്ടം പൂർത്തിയായത് വൈകീട്ട് 5.30നാണ്.

വെള്ളിയാഴ്​ച രാവിലെ 10.20 ഓടെ റാന്നി മാർേത്താമ ആശുപത്രിയിൽനിന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ ശരീരം ഏറ്റുവാങ്ങി. വൈകീട്ട്​ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. റീ ​േപാസ്​റ്റ്​മോർട്ടം നടപടികൾക്ക്​ ഭാര്യ ഷീബയും അടുത്ത ബന്ധുക്കളും എത്തിയിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് വടശ്ശേരിക്കര അരീക്കകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിനുശേഷം വൈകീട്ട്​ 3.30ന് കുടപ്പനക്കുളം സെൻറ്​ മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. സംഭവം നടന്ന്​ 40ാം ദിവസമാണ്​ മൃതദേഹം സംസ്​കരിക്കുന്നത്​.

മുങ്ങിമരണമെന്ന്​ ആദ്യ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​

പത്തനംതിട്ട: മത്തായിയുടേത്​ മുങ്ങിമരണമെന്നായിരുന്നു ആദ്യ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​. ശരീരത്തിലെ ക്ഷതങ്ങൾ വീഴ്ചയിലുണ്ടായതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ബന്ധുക്കൾ ഇത് അംഗീകരിക്കാൻ തയാറായില്ല. വനംവകുപ്പി​െൻറ കാമറ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ജൂെലെ 28ന് വൈകീട്ട് നാലിന്​ വനപാലകർ പിടികൂടി കൊണ്ടുപോയ മത്തായിയുടെ മൃതദേഹം കുടുംബവീട്ടിലെ കിണറ്റിൽ കാണ​െപ്പടുകയായിരുന്നു. മർദിച്ചശേഷം കിണറ്റിൽ തള്ളിയിട്ടതാണെന്നാണ്​ കുടുംബത്തിെൻറ ആരോപണം. പൊലീസ് ഭാഗത്തു നിന്ന്​ നീതി ലഭിക്കില്ലെന്നുകണ്ടാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathnedumkandam custody deathmathai
Next Story