'കുഴൽനാടാ.. എവിടുന്ന് കിട്ടിയടോ ഈ പേര്.. ?'
text_fieldsതെൻറ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ. പലരും തന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണ് കുഴൽനാടൻ എന്ന പേര് എവിടെനിന്ന് കിട്ടി എന്നത്. സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ അപ്പച്ചൻ നൽകിയ പേരാണിത്. 'കുഴൽനാട്ട്' എന്നാണ് വീട്ടുപേര്.
കുറച്ച് പഴഞ്ചനാണെങ്കിലും ജീവിതകാലം ഇത് ഇവെൻറ കൂടെ ഇരിക്കട്ടെ എന്നു കരുതികാണും. പക്ഷെ അപ്പോഴൊന്നും ഇങ്ങനെ ഒരു പണി മകന് കിട്ടും എന്ന് അപ്പച്ചൻ സ്വപ്നത്തിൽപ്പോലും ഓർത്തിട്ടുണ്ടാകില്ലെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് ആരംഭിച്ച സാമൂഹിക മാധ്യമ കാമ്പയിനുമായി ബന്ധപ്പെട്ട് 'മാധ്യമം' പ്രസിദ്ധീകരിച്ച രാമേട്ടൻ കാർട്ടൂൺ പ്രതിപാദിച്ചാണ് അദ്ദേഹത്തിെൻറ ഫേസ്ബുക്ക് പോസ്റ്റ്. ''ഈ യു ടൂബിെൻറ മലയാളം ആയിരിക്കും ഈ കുഴൽനാടൻ. അല്ലെ?'' എന്ന അടിക്കുറിപ്പോടെയാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
A2Z കാമ്പയിനുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇത് തന്നെയാണ്. കാർട്ടൂണിസ്റ്റ് വേണുവിനും മാധ്യമം ദിനപത്രത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് തുടങ്ങുന്ന നവലോക കോണ്‍ഗ്രസ് പ്ലാറ്റ്ഫോമിെൻറ പ്രധാന ചുമതല മാത്യു കുഴൽനാടനാണ്. എല്‍.ഡി.എഫ് സര്‍ക്കാറിെൻറ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് കാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
"കുഴൽനാടാ.. തനിക്ക് എവിടുന്ന് കിട്ടിയടോ ഈ പേര്.. ?
പലരും എന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണ്. രാഷ്ട്രീയക്കാരനായി അറിയപ്പെടാൻ തുടങ്ങിയതിനുശേഷം എല്ലാവരും കരുതുന്നത് പൊതുവെ കാണുന്നത് പോലെ സ്ഥലപ്പേരോ വീട്ടു പേരോ ചേർത്തു പേര് പരിഷ്കരിച്ചതാണ് എന്നാണ്.
എന്നാൽ ഈ ചോദ്യം ഞാൻ LKG മുതൽ കേൾക്കുന്നതാണ്..
എന്നെ സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ എെൻറ അപ്പച്ചൻ എനിക്ക് ഇട്ട പേരാണ് ഇത്. 'കുഴൽനാട്ട് ' എന്നാണ് വീട്ടുപേര്. കുറച്ച് പഴഞ്ചനാണെങ്കിലും ജീവിതകാലം ഇത് ഇവെൻറ കൂടെ ഇരിക്കട്ടെ എന്നു കരുതി കാണും.
പക്ഷെ അപ്പോളൊന്നും ഇങ്ങനെ ഒരു പണി മകന് കിട്ടും എന്ന് അപ്പച്ചൻ സ്വപ്നത്തിൽപ്പോലും ഓർത്തിട്ടുണ്ടാകില്ല.. 😁😁
A2Z ക്യാമ്പയിനുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇത് തന്നെ.. 😃😃
കാർട്ടൂണിസ്റ്റ് വേണുവിനും മാധ്യമം ദിനപ്പത്രത്തിനും നന്ദി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.