Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുലിനോട് സഖാക്കൾ...

രാഹുലിനോട് സഖാക്കൾ നന്ദി പറയണമെന്ന് കുഴൽനാടൻ; സിക്കാറിലെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ പിണറായി യാത്ര നടത്തിയോ‍?

text_fields
bookmark_border
Mathew Kuzhalnadan
cancel

തിരുവനന്തപുരം: ദേശീയ പാർട്ടി പദവി സി.പി.എം നിലനിർത്തുന്നുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധി കാരണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. രാജസ്ഥാനിൽ സി.പി.എമ്മിന് വേണ്ടി രാഹുൽ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെട്ടതെന്നും കുഴൽനാടൻ പറഞ്ഞു.

രാഹുൽ ഗാന്ധിയെ എല്ലാവരും പിന്തുണച്ചപ്പോൾ പിണറായി വിജയൻ മാത്രമാണ് എതിർത്തതെന്നും മാത്യു കുഴൽനാടൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി.

'സി.പി.എമ്മിന് ഇന്ത്യയിലുള്ള ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. രാജസ്ഥാനിലെ സിക്കാറിൽ സി.പി.എം സ്ഥാനാർഥി വിജയിപ്പിക്കാൻ താങ്കൾ യാത്ര നടത്തിയോ‍?. താങ്കൾ വിദേശത്ത് കുടുംബസമേതം നടക്കുമ്പോൾ രാഹുൽ ഗാന്ധിയും അശോക് ഗെഹ്ലലോട്ടും സചിൻ പൈലറ്റ് അരിവാൾ ചുറ്റിക നക്ഷത്രത്തിന് വേണ്ടി രാജസ്ഥാനിൽ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാപേച്ചിയും മരപ്പട്ടിയും നിങ്ങളെ തേടിവരാത്തത്. സാധാരണ സഖാക്കന്മാർ ഇന്ന് നന്ദി പറയേണ്ടത് രാഹുൽ ഗാന്ധിയോടാണ് -മാത്യു കുഴൽനാടൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathew KuzhalnadanCPMPinarayi VijayanRahul Gandhi
News Summary - Mathew Kuzhalnadan wants his comrades to thank Rahul Gandhi
Next Story