Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ അഴിമതി സഭയിൽ...

കരുവന്നൂർ അഴിമതി സഭയിൽ ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ ഭരണപക്ഷം; മൈക്ക്​ ഓഫ്​ ചെയ്ത് സ്പീക്കർ

text_fields
bookmark_border
Mathew Kuzhalnadan
cancel

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിൽ സി.പി.എം നേതാക്കൾ നടത്തിയ അഴിമതിയെക്കുറിച്ച്​ മാത്യു കുഴൽനാടന്റെ പ്രസംഗത്തിനെതിരെ നിയമസഭയിൽ ഭരണപക്ഷ ബഹളം. സ്പീക്കർ എ.എൻ. ഷംസീറും മാത്യു കുഴൽനാടനെതിരെ കർശന നിലപാട്​ സ്വീകരിച്ചു. ഒടുവിൽ കുഴൽനാടൻ സംസാരിച്ചു തീരും മുമ്പ്​ മൈക്കും ഓഫ് ചെയ്തു. വ്യാഴാഴ്ച വൈകി സഹകരണ നിയമഭേദഗതി ബില്ലിലുള്ള ചർച്ചയിക്കിടെയായിരുന്നു സംഭവം. കരുവന്നൂർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്ത എ.സി. മൊയ്തീന്‍റെ സാന്നിധ്യത്തിലായിരുന്നു ഇത്​.

കരുവന്നൂർ ബാങ്കിലെ നിക്ഷേപകരായ സാധാരണക്കാരുടെ 100 കോടി രൂപയാണ്​ പലരും ചേർന്നു തട്ടിയെടുത്തതെന്നു കുഴൽനാടൻ കുറ്റപ്പെടുത്തി. തുടർന്ന് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് വായിച്ചപ്പോൾ ഭരണപക്ഷാംഗങ്ങൾ ബഹളം തുടങ്ങി. പക്ഷേ, കുഴൽനാടൻ വഴങ്ങിയില്ല. ഈ സഭയിലെ ഒരു അംഗവും ഒരു മുൻ എം.പിയും തട്ടിപ്പിൽ പങ്കാളിയാണെന്ന റിപ്പോർട്ടിലെ പരാമർശവും വായിച്ചു. റിമാൻഡ് റിപ്പോർട്ട് അന്തിമ വിധിയല്ലെന്ന്​ ഷംസീർ ചൂണ്ടിക്കാട്ടി. താങ്കൾ ഒരഭിഭാഷകനല്ലേ; റിമാൻഡ്​​ ചെയ്തു​എന്നുപറഞ്ഞ്​ ഒരാളും പ്രതിയാകുന്നില്ല. ഇവിടെ പലരും റിമാൻഡിൽ കിടന്നിട്ടുണ്ട്. ഒരു കേസിനെ സംബന്ധിച്ച് അന്തിമ വിധിയാണ്​ പ്രധാനമെന്നും സ്പീക്കർ ശബ്​ദമുയർത്തി ഓർമിപ്പിച്ചു.

റിമാൻ‍ഡ് റിപ്പോർട്ട് സഭയിൽ വായിക്കുന്നതിൽ തെറ്റുണ്ടോയെന്ന്​ ചോദിച്ച കുഴൽനാടൻ, താൻ വായിച്ചതു സാക്ഷി മൊഴിയാണെന്നും പറഞ്ഞു. കരുവന്നൂർ വിഷയം ഇനിയും ഉന്നയിച്ചാൽ രേഖയിൽനിന്ന്​ നീക്കം ചെയ്യുമെന്ന് സ്പീക്കർ പറഞ്ഞപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇടപെട്ടു. കുഴൽനാടന്‍റെ പരാമർശങ്ങൾ നീക്കുകയാണെങ്കിൽ മറ്റുള്ളവർ ബില്ലിന്റെ ചർച്ചക്കിടെ നടത്തിയ പരാമർശങ്ങളും നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ മാത്യു പ്രസംഗം തുടർന്നപ്പോഴും കരുവന്നൂർ വിഷയംതന്നെയാണ്​ വിശദീകരിച്ചത്. ഭരണപക്ഷത്ത്​ ബഹളം കനത്തു. അപ്പോഴാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathew KuzhalnadanKerala AssemblyKaruvannur Bank Scam
News Summary - Mathew Kuzhalnadan who raised the Karuvannur Bank Scam in the Kerala Assembly; the speaker Turn off the mic
Next Story