Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസ്ഥാനത്തു...

മന്ത്രിസ്ഥാനത്തു നിന്നുള്ള ഒഴിവാക്കൽ മനസ്സി​ന്​ മുറിവേൽപിച്ചു -മാത്യു ടി. തോമസ്

text_fields
bookmark_border
മന്ത്രിസ്ഥാനത്തു നിന്നുള്ള ഒഴിവാക്കൽ മനസ്സി​ന്​ മുറിവേൽപിച്ചു -മാത്യു ടി. തോമസ്
cancel

​കോട്ടയം: മന്ത്രിസ്ഥാനത്തുനിന്ന്​ ഒഴിവാക്കാനുള്ള രീതി മനസ്സിന്​ മുറിവേൽപിച്ചെന്ന്​ മന്ത്രി മാത്യു ടി. തോമസ്​. രാജിയിലേക്ക്​ നയിച്ച നടപടികൾ ഇടതുപക്ഷ രീതിക്ക്​ വിരുദ്ധമാണ്​. രാജിക്കാര്യം തിരുവനന്തപുരത്തെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കുടുംബ​െത്തയും തന്നെയും വ്യക്​തിപരമായി അധി​േക്ഷപിക്കാനും കളങ്കപ്പെടുത്താനും ശ്രമം നടന്നു. നീതിരഹിതമായി പ്രവർത്തിച്ചിട്ടില്ല. അത്​ പലർക്കും അതൃപ്​തി സൃഷ്​ടിച്ചു​. ചിലർക്ക്​ അനിഷ്​ടവും ഉണ്ട്​. ഇടതുപക്ഷത്തോടൊപ്പം എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ചങ്ങന​േ​ശ്ശരിയിൽ എത്തിയ മന്ത്രി ത​​​​​െൻറ സ്ഥാനമാറ്റത്തെക്കുറിച്ച്​ ഒന്നും അറിയില്ലെന്ന പ്രതികരണമാണ്​ ആദ്യം നടത്തിയത്​. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുപോലും പ്രതികരിക്കാതെ അദ്ദേഹം കാറിൽ കയറി പോവുകയായിരുന്നു.

പിന്നീടാണ്​ ചില വാർത്ത ചാനലുകളുടെ ചോദ്യത്തോട്​ പ്രതികരിക്കാൻ തയാറായത്​. സംഘടന തീരുമാനത്തിന്​ വഴിപ്പെടാൻ ബാധ്യസ്ഥനാണ്​. മന്ത്രിപദവിയിൽ കടിച്ചുതൂങ്ങി നിൽക്കാനില്ല. പാർട്ടിയെ ഇതി​​​​​െൻറ പേരിൽ പ്രതിസന്ധിയി​േലക്ക്​ തള്ളിവിടാനില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathew t thomaskerala newsmalayalam news
News Summary - mathew t thomas -kerala news
Next Story