മട്ടാഞ്ചേരി മഹാജനവാടി: വിസ്മൃതിയാകുന്നത് മതേതര ചേരിയുടെ പ്രതീകമായ കെട്ടിടം
text_fieldsമട്ടാഞ്ചേരി: മഹാജനവാടി കെട്ടിടം അപകടാവസ്ഥ കണക്കിലെടുത്ത് പൊളിച്ചുമാറ്റുമ്പോൾ ഇല്ലാതാകുന്നത് മട്ടാഞ്ചേരിയുടെ മതേതരചേരിയുടെ തലയെടുപ്പ് കെട്ടിടം. നവരാത്രിയും റംസാനും ദീപാവലിയുമെല്ലാം ഒരുമിച്ച് ആഘോഷിക്കുന്ന ഒരു ചേരിയാണ് മഹാജനവാടി. ഒന്നര നൂറ്റാണ്ടിെൻറ പഴമയുടെ ചരിത്രമാണ് മഹാജനവാടി കെട്ടിടത്തിനുള്ളത്.
ഹാജി അഹമ്മദ് ഇബ്രാഹിം സേട്ട് ട്രസ്റ്റിയുടെ കീഴിലായിരുന്നു ചേരി. വഖഫ് ബോർഡിെൻറ മേൽനോട്ടത്തിൽ ചേരിയിലെ താമസക്കാർക്ക് തന്നെ ട്രസ്റ്റ് ഭൂമിയും ചമയങ്ങളും വർഷങ്ങൾക്ക് മുമ്പ് നൽകി. സെെൻറാന്നിന് 3500 രൂപ വില നിശ്ചയിച്ചായിരുന്നു ഭൂമി നൽകിയത്. എന്നാൽ തകർന്ന കെട്ടിടത്തിനു മുകളിലും താഴെയുമായി കടകളും, കുടുംബങ്ങളും ഉള്ളതിനാൽ അളന്ന് തിട്ടപ്പെടുത്താനാവാത്ത അവസ്ഥ വന്നതോടെ കെട്ടിടം നിലനിർത്തി. തന്നെയുമല്ല കെട്ടിടം ജീർണാവസ്ഥയിലുമായിരുന്നു. മറ്റൊരു കാര്യം മഹാജനവാടിയിലെ സരസ്വതി ദുർഗാക്ഷേത്രത്തിെൻറ ഉത്സവം നടത്തിവന്നിരുന്ന സ്ഥലവും അതേപടി നിലനിറുത്തി. ഭൂമിക്ക് നല്ല വില കിട്ടുമായിരുന്നെങ്കിലും ട്രസ്റ്റ് അത് ചെയ്യാതിരുന്നത് മതേതരത്വത്തിെൻറ പ്രതിച്ഛായയായി മാറി.
ജീർണത പേറിയ കെട്ടിടത്തിൽനിന്നും ചില കുടുംബങ്ങളെ സമീപ സ്ഥലത്ത് പുനരധിവസിപ്പിച്ചെങ്കിലും ഇനിയും പലർക്കും താമസമൊരുക്കാനുണ്ട്. കടക്കാരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്ക് പുനരധിവാസമൊരുക്കണമെന്ന് വെൽഫെയർ പാർട്ടി അഞ്ചാം ഡിവിഷൻ പ്രസിഡൻറ് ഇ.എ. അലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.