ജയരാജെൻറ മകനോട് മോശമായി പെരുമാറിയ എ.എസ്.െഎക്ക് സസ്പെൻഷൻ
text_fieldsമട്ടന്നൂര്‍: സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജെൻറ മകന് ആശിഷ് രാജ് ശുചിമുറിസേവനം ആവശ്യപ്പെട്ട് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ എ.എസ്.ഐ കെ.എം. മനോജിന് സസ്പെന്ഷന്. ഇക്കഴിഞ്ഞ 10ന് രാവിലെയായിരുന്നു സംഭവം. പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആശിഷ് രാജും സ്റ്റേഷനില്‍ കയറി ബഹളംവെച്ചതായി കാണിച്ച് എ.എസ്.ഐ മനോജും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഇരിട്ടി ഡിവൈ.എസ്.പി മട്ടന്നൂര്‍ സി.ഐയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ഡിവൈ.എസ്.പിക്കും അദ്ദേഹം എസ്.പിക്കും കൈമാറുകയായിരുന്നു. ഭോപാലിലെ ദേശീയ സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് 10ന് രാവിലെ എേട്ടാടെ ടൂറിസ്റ്റ് ബസില്‍ മട്ടന്നൂര്‍ സ്റ്റേഷനുസമീപം വന്നിറങ്ങിയ ആശിഷ് രാജും സ്കൂള്‍ വിദ്യാർഥിനികളും അധ്യാപികമാരും ശുചിമുറിയില്‍ പോകണമെന്ന ആവശ്യവുമായി അനുവാദം ചോദിക്കുകയായിരുന്നു.
ലോക്കപ്പില്‍ പ്രതികളുള്ളതിനാല്‍ ശുചിമുറി അനുവദിക്കാനാവില്ലെന്നും ബസ്സ്റ്റാൻഡിൽ നഗരസഭയുടെ പൊതുശുചിമുറി ഉണ്ടെന്നും സ്റ്റേഷെൻറ ചുമതലയുള്ള ഉദ്യോഗസ്ഥന് പറഞ്ഞതിനെ തുടര്‍ന്ന് ആശിഷ് ബഹളംവെക്കുകയും പൊലീസുകാരോട് തട്ടിക്കയറുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ശുചിമുറി ആവശ്യപ്പെട്ടപ്പോള്‍ പൊലീസുകാര്‍ മോശമായാണ് പെരുമാറിയതെന്നാണ് ആശിഷ് രാജ് ആരോപിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.