മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന്
text_fieldsകണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന് നടക്കും. 22നാണ് ഫലപ്രഖ്യാപനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. ആഗസ്റ്റ് 2 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന 2020 ഡിസംബറിൽ മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. നിലവിലെ നഗരസഭ ഭരണസമിതിയുടെ കാലാവധി 2022 സെപ്റ്റംബർ 10നാണ് പൂർത്തിയാവുന്നത്. അതിനാലാണ് തദ്ദേശതെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത്.
35 വാര്‍ഡുകളിലായി 38,812 വോട്ടര്‍മാരാണ് നഗരസഭയിൽ ഉള്ളത്. 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. വോട്ടര്‍മാരില്‍ 18,200 പുരുഷന്‍മാരും 20,610 സ്ത്രീകളും 2 ട്രാന്‍സ്‌ജെന്‍ഡറുമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.