Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമട്ടന്നൂർ ഷുഹൈബ് വധ...

മട്ടന്നൂർ ഷുഹൈബ് വധ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
മട്ടന്നൂർ ഷുഹൈബ് വധ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
cancel

മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. പാലയോട് സ്വദേശി സംഗീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്നലെ തെരൂര്‍ പാലയോട് സ്വദേശികളായ സഞ്ജയ് (24), കെ. രജത്​ (22) എന്നിവരും അറസ്​റ്റിലായിരുന്നു​. ഷുഹൈബിനെ വകവരുത്തിയ അക്രമികള്‍ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതാണ്​ സഞ്​ജയുടെ കേസിലെ പങ്കാളിത്തം. 

സ​ഞ്​ജയി​‍​​​​​​​​​​െൻറ അറസ്​റ്റ്​ രേഖപ്പെടുത്തി വ്യാഴാഴ്​ച രാത്രി മട്ടന്നൂർ മജിസ്​ട്രേറ്റ്​ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ്​ചെയ്​തിരുന്നു. രജതിനെ ചോദ്യംചെയ്​തുവരുകയാണെന്നും ​ഇന്ന്​ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ്​ പറഞ്ഞു. ഷുഹൈബ് തട്ടുകടയിലുണ്ടെന്ന വിവരം. അക്രമിസംഘത്തിന്​ ​ൈകമാറിയത്​ രജത്​ ആണെന്നാണ്​ അന്വേഷണ സംഘത്തിന്​ ലഭിച്ച വിവരം.

ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയില്‍ അന്‍വര്‍ സാദത്ത്, മീത്തലെ പാലയോട്ടെ മൂട്ടില്‍ വീട്ടില്‍ കെ. അഖിൽ, തെരൂര്‍ പാലയോട്ടെ തൈയുള്ള പുതിയപുരയില്‍ ടി.കെ. അഷ്‌കര്‍, തില്ലങ്കേരിയിലെ ആകാശ്, റിജിന്‍രാജ്, മുഴക്കുന്നിലെ ജിതിന്‍  എന്നിവരാണ്​ നേരത്തേ അറസ്​റ്റിലായവർ. പ്രതികള്‍ സഞ്ചരിച്ച വാഗണർ, ആള്‍ട്ടോ കാറുകള്‍ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmattannurmalayalam newsshuhaib murderAnother Detained
News Summary - Mattannur Murder Another Detained-Kerala News
Next Story