ക്ഷേത്രകലയെ ജനമധ്യത്തിലെത്തിച്ചത് ഈ സർക്കാർ -മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
text_fieldsചെർപ്പുളശേരി: ക്ഷേത്രകലയെ ജനമധ്യത്തിലെത്തിച്ചത് ഈ സർക്കാരാണെന്നും സി.പി.എമ്മിനെപോലെ മറ്റൊരു പാർടിയും കലാകാരന്മാർക്കുവേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്‌തിട്ടുണ്ടാകില്ലെന്നും കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ചെർപ്പുളശേരിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാക്യാപ്റ്റനെ ഷാളണിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഴുവൻ കലാകാരന്മാർക്കുംവേണ്ടിയുള്ള ഷാളാണ് അണിയിക്കുന്നതെന്നും ഇത് കലാ കേരളത്തിന്റെ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.
ചെണ്ടവിദ്വാൻ പനമണ്ണ ശശി എം.വി. ഗോവിന്ദനെ അഭിവന്യെം ചെയ്തു. മദ്ദള വിദ്വാൻ ചെർപ്പുളശേരി ശിവനായിരുന്നു സ്വീകരണയോഗത്തിന്റെ സംഘാടകസമിതി ചെയർമാൻ. വെള്ളിനേഴിയിൽ കൃഷ്‌ണവേഷവും ജാഥാ ക്യാപ്‌റ്റന് സമ്മാനിച്ചു.
പാലക്കാട് ജില്ലയിൽ വ്യാഴം രാവിലെ ആദ്യം കൂറ്റനാട്ടായിരുന്നു സ്വീകരണം. ഒറ്റപ്പാലം, മണ്ണാർക്കാട്, കോങ്ങാട് എന്നിവിടങ്ങളിലും സ്വീകരണം ലഭിച്ചു. അട്ടപ്പാടിയിലെ കടുകമണ്ണ ഊരിൽ ആദിവാസി സമൂഹം സ്വന്തമായി ഉൽപ്പാദിപ്പിച്ച ചീര അരിയുടെ വിഭവങ്ങളേകിയാണ് മണ്ണാർക്കാട്ട് ജാഥയെ വരവേറ്റത്. ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.