Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 9:46 PM IST Updated On
date_range 22 Oct 2017 9:47 PM ISTമാവേലി-മലബാർ എക്സ്പ്രസ്സുകൾ വൈകിയോടും
text_fieldsbookmark_border
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ മൂന്ന് മണിക്കൂർ വൈകിയോടുമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.
വൈകിട്ട് 06.45ന് പുറപ്പെടേണ്ടിയിരുന്ന കോട്ടയം വഴി പോവുന്ന 16629 ാം നമ്പർ തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് രാത്രി 08.05ന് പുറപ്പെടും.
രാത്രി 07.25ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16604 ആലപ്പുഴ വഴി പോകുന്ന തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ് 10.25നും പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story