കോടികളുടെ ക്രമക്കേട്: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
text_fieldsമാവേലിക്കര: കോടികളുടെ ക്രമക്കേട് കണ്ടത്തെിയ താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. മാവേലിക്കര അസി.രജിസ്ട്രാര്‍ ഓഫിസിലെ ഇന്‍സ്പെക്ടര്‍ കെ.ജെ. സുമയമ്മാളിനെ പാര്‍ട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെ ചാര്‍ജെടുത്ത ഇവര്‍ക്ക് ആറുമാസക്കാലത്തേക്കാണ് ചുമതല. ആലപ്പുഴ സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാര്‍ ഷാജി ജോര്‍ജാണ് ഭരണ സ്തംഭനം ഒഴിവാക്കാന്‍ പാര്‍ട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ ചുമതല ഏല്‍പിച്ചത്. പ്രസിഡന്‍റ് കോട്ടപ്പുറത്ത് പ്രഭാകരന്‍പിള്ളയുടെ രാജിയെ തുടര്‍ന്ന് താല്‍ക്കാലിക പ്രസിഡന്‍റായി കുര്യന്‍ പള്ളത്തിനെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് ഭരണ സമിതി പിരിച്ചുവിട്ട് ജോയന്‍റ് രജിസ്ട്രാറുടെ ഉത്തരവ്.
സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ സാമ്പത്തിക തിരിമറിയും കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ ക്രമക്കേടും നടന്നെന്ന റിപ്പോര്‍ട്ട് പ്രകാരം ശാഖ മാനേജര്‍ ജ്യോതിമധു, ഉദ്യോഗസ്ഥരായ ബിന്ദു.ജി.നായര്‍, കുട്ടിസീമ ശിവനായര്‍ എന്നിവരെ അന്വേഷണ വിധേയമായി ഭരണസമിതി സസ്പെന്‍ഡ് ചെയ്തിരുന്നു. സഹകരണ വകുപ്പ് വാല്യുവേഷന്‍ ഓഫിസര്‍ കെ.രാജുവിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചായിരുന്നു അന്വേഷണം.
ബാങ്ക് പ്രസിഡന്‍റ് കോട്ടപ്പുറത്ത് വി. പ്രഭാകരന്‍ പിള്ള പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ ഭരണസമിതി അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷനില്‍നിന്ന് മറുപടി ലഭിച്ചില്ല. ബാങ്കില്‍ ഭരണ സ്തംഭനം ഉണ്ടെന്ന് അസി. രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് ജോയന്‍റ് രജിസ്ട്രാറുടെ ഉത്തരവ്. ബാങ്കിന്‍െറ 10 ശാഖകളുടെയും പ്രവര്‍ത്തനം സുഗമമായി നടക്കുമെന്ന് കെ.ജെ. സുമയമ്മാള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.