പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽനിന്ന് പരമാവധി നിയമനം നടത്തണം –വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: പി.എസ്.സി ഉദ്യോഗനിയമനത്തിന് പുതിയ സംവരണാനുപാതം വരുന്നതോടെ പിന്നാക്കക്കാർക്ക് വലിയ അവസര നഷ്ടമുണ്ടാകുമെന്ന് ഉദ്യോഗാർഥികൾക്ക് ആശങ്കയുള്ള സാഹചര്യത്തിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് പരമാവധി നിയമനം നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
സംവരണത്തോത് 50 ശതമാനം കവിയരുതെന്ന് കോടതിവിധിയുള്ളതിനാലും മുന്നാക്കജാതി സംവരണം ഭരണഘടനവിരുദ്ധമായതിനാലും പത്തുശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്താനുള്ള നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സംവരണക്രമത്തിൽ മാറ്റംവരുന്നില്ലെങ്കിലും 50 ശതമാനം ഓപൺ വിഭാഗത്തിൽ പത്തുശതമാനം മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാറ്റിവെക്കാനാണ് നീക്കം.
ഇേതാടെ പിന്നാക്ക വിഭാഗങ്ങൾക്ക് ഓപൺ വിഭാഗത്തിൽ പത്തുശതമാനം അവസരനഷ്ടം സംഭവിക്കുന്നു. നൂറിൽ പത്തുപേർ മുന്നാക്ക വിഭാഗത്തിൽനിന്ന് മാത്രമായി നിയമിക്കപ്പെടണമെന്ന വ്യവസ്ഥ വരുമ്പോൾ മാർക്ക് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ 40 ശതമാനമായി കുറയും.
കോവിഡ് പശ്ചാത്തലത്തിൽ പുതിയ പരീക്ഷകൾ നടത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യംകൂടി കണക്കിലെടുത്ത് ഉടൻ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്നും യോഗം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.