രാജ്യത്തെയും നമ്മെളയും ദൈവം രക്ഷിക്കട്ടെ; പൊലീസിനെതിരെ ഹൈകോടതി
text_fieldsകൊച്ചി: പൊലീസിെൻറ മോശം പെരുമാറ്റത്തിനെതിരെ പരാതി ഉയർന്നപ്പോൾ തിരുത്തിയിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്നത് പോലുള്ള സംഭവങ്ങൾ ഉണ്ടാവുമായിരുന്നില്ലെന്ന് ഹൈകോടതി. ഓരോ ദിവസവും പൊലീസിെൻറ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പരാതി ഏറിവരുകയാണ്. പരാതികളിൽ ശക്തമായ നടപടികളുണ്ടാകാത്തതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാണ്.
പലവട്ടം ആവർത്തിച്ചിട്ടും പൊലീസിെൻറ നിലപാടിൽ മാറ്റമുണ്ടാവുന്നില്ല. മാറ്റമുണ്ടായിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാൻ കഴിേഞ്ഞനെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. 21ാം നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നത്. ഇനിയെങ്കിലും ആ ബോധം പൊലീസിനുണ്ടാകണം. നിയമപരമായ ഉത്തരവുകളും നിർദേശങ്ങളും നടപ്പാക്കാനല്ലാതെ സ്വയം തീരുമാനിക്കുന്ന കാര്യങ്ങൾ കക്ഷികൾക്കുമേൽ അടിച്ചേൽപിക്കാനുള്ള അധികാരം പൊലീസിനില്ല.
മാന്യമായ പെരുമാറ്റമാണ് അവരിൽ നിന്നുണ്ടാകേണ്ടത്. ഇന്ന് ഭരണഘടനാദിനമാണെന്ന് ഓർമപ്പെടുത്തിയ കോടതി തുടർന്ന് രാജ്യത്തെയും നമ്മെളയും ദൈവം രക്ഷിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു. പരാതി നൽകാനെത്തിയ പട്ടികജാതിക്കാരനെ തെന്മല പൊലീസ് സ്റ്റേഷനിൽ മർദിക്കുകയും വിലങ്ങണിയിച്ച് തടഞ്ഞു വെക്കുകയും ചെയ്തത് സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്. ഭർത്താവിെൻറയും വീട്ടുകാരുെടയും പീഡനത്തെ തുടർന്ന് സി.ഐക്കെതിരെയും കുറിപ്പെഴുതി വെച്ച് ആലുവ സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിെൻറ പശ്ചാത്തലത്തിലായിരുന്നു കോടതിയുെട വിമർശനം.
തെന്മല സ്റ്റേഷനിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് സി.ഐ വിശ്വംഭരനെ സസ്പെൻഡ് ചെയ്തെന്നും എസ്.ഐ ശാലുവിനെ താക്കീത് ചെയ്തെന്നും വ്യക്തമാക്കി എ.ഡി.ജി.പി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഹരജിക്കാരനായ രാജീവിനെതിരെയുള്ള കേസിലും സി.ഐക്കെതിരായ റിപ്പോർട്ടിലും അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച കേസ് പരിഗണിക്കവേ ൈക്രംബ്രാഞ്ച് അന്വേഷണം പൂർത്തിയാകാറായെന്നും ഉടൻ അന്തിമ റിപ്പോർട്ട് നൽകുമെന്നും വ്യക്തമാക്കി അന്വേഷണ പുരോഗതി റിപ്പോർട്ട് എ.ഡി.ജി.പി കോടതിയിൽ സമർപ്പിച്ചു. തുടർന്നാണ് പൊലീസിനെ വിമർശിച്ചത്. തെന്മല സംഭവത്തിൽ സി.ഐക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്നും എസ്.ഐയെയും സസ്പെൻഡ് ചെയ്യണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.