മുസ്ലിം ലീഗിന് പാരമ്പര്യ പാതയിൽ മുന്നോട്ടുപോകാനാവട്ടെ -രമേശ് ചെന്നിത്തല
text_fieldsകോഴിക്കോട്: യു.ഡി.എഫിലെ പല നിർണായക തീരുമാനങ്ങളുമെടുത്തത് പാണക്കാട് തറവാട്ടിൽനിന്നാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് നിലകൊള്ളുന്നതിനൊപ്പം മറ്റുസമൂഹങ്ങളുടെയും ക്ഷേമത്തിന് പ്രവർത്തിക്കുന്നതാണ് മുസ്ലിം ലീഗിന്റെ ശൈലിയെന്നും കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല.
സി.പി. രാജശേഖരൻ രചിച്ച ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സാദിഖലി തങ്ങളുടെ നേതൃത്വം കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കെന്നും മുതൽക്കൂട്ടാണ്. ബാഫഖി തങ്ങളുടെയും ശിഹാബ് തങ്ങളുടെയും പാരമ്പര്യത്തിൽ ആ പാതയിലൂടെ മുന്നോട്ടുപോകാൻ സാദിഖലി തങ്ങൾക്കും കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാരംഗത്ത് ഇപ്പോഴും സജീവമായതിനാൽ മുഴുവൻ കാര്യങ്ങളും പുസ്തകത്തിൽ എഴുതിയിട്ടില്ല. പൊട്ടിത്തെറിയുള്ള കാര്യങ്ങളെല്ലാം ഇനി ആത്മകഥയിലെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ എം.കെ. രാഘവൻ എം.പിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.