സഭാതർക്കത്തിന്‍റെ പേരിൽ ഒരു സ്ത്രീയും തന്നെ മാനഭംഗപ്പെടുത്തിയെന്ന് പരാതി ഉന്നയിക്കില്ല -മയൂഖ ജോണി
text_fieldsതൃശൂർ: സഭാതർക്കത്തിെൻറ പേരിൽ ഒരു സ്ത്രീയും തന്നെ മാനഭംഗപ്പെടുത്തിയെന്ന് പരാതി ഉന്നയിക്കില്ലെന്ന് ഒളിമ്പ്യൻ മയൂഖ ജോണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിക്ക് വലിയ സ്വാധീനമെന്നതിെൻറ തെളിവാണ് സുഹൃത്തുക്കളുടെ വാർത്താസമ്മേളനമെന്നും, യുവതിയെ പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന മുൻ സിയോൻ ആത്മീയ പ്രസ്ഥാന പ്രവർത്തകരുടെ ആരോപണങ്ങൾ തള്ളി മയൂഖ വ്യക്തമാക്കി.
തനിക്കെതിരെ അവർ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ല. പ്രതിക്ക് വേണ്ടി വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്ന എം.സി ജോസഫൈൻ ഇടപെട്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. കേസിലെ മന്ത്രിതല ഇടപെടൽ അറിയാൻ ഫോൺകോളുകൾ പരിശോധിച്ചാൽ മതി. ആരോപണം ഉന്നയിച്ചത് സിയോൻ പ്രസ്ഥാനത്തിന് വേണ്ടിയല്ല. തനിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കിയാൽ നിയമനടപടി ആലോചിക്കുമെന്നും അവർ പറഞ്ഞു.
കേസിൽ അലംഭാവം കാട്ടിയില്ല: റൂറൽ എസ്.പി
തൃശൂർ: കായികതാരം മയൂഖ ജോണിയുടെ സുഹൃത്ത് പീഡനത്തിനിരയായ കേസിെൻറ അന്വേഷണത്തിൽ ഇതുവരേയും അലംഭാവം കാട്ടിയിട്ടില്ലെന്നും പരാതി അഞ്ചു വർഷം മുമ്പത്തേതായതിനാൽ തെളിവുകൾ ലഭിച്ചില്ലെന്നും തൃശൂർ റൂറൽ എസ്.പി. ജി.പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ചിെൻറ പുതിയ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താൻ ഊർജിതമായ ശ്രമം തുടരും.
കായികതാരം മയൂഖ ജോണിയുടെ സുഹൃത്തായ യുവതിയെ അഞ്ചു വർഷം മുമ്പ് മാനഭംഗപ്പെടുത്തിയെന്നായിരുന്നു പരാതി. പൊലീസ് കേസെടുത്തെങ്കിലും പരാതിയിൽ പറയുന്ന ആരോപണങ്ങൾ തെളിയിക്കാൻ തെളിവുകൾ കിട്ടിയില്ല. അതിനാൽ, പരാതിയിൽ അറസ്റ്റും ഉണ്ടായില്ല. മയൂഖ ജോണി വാർത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചതിനാൽ പുതിയ സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.