കുഞ്ഞിനൊപ്പം മേയർ ആര്യ: അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ
text_fieldsതിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പങ്കുവെച്ച കുഞ്ഞിനൊപ്പമുള്ള ചിത്രം
തിരുവനന്തപുരം: കുഞ്ഞുവാവയെ ഇടംകൈയിലെടുത്ത് മേയർ ആര്യ രാജേന്ദ്രൻ തന്റെ ഓഫിസിൽ ഫയലുകളിൽ ഒപ്പിടുന്ന ചിത്രത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ ചർച്ച സജീവം. കുറേപേർ അനുകൂലിച്ചും മഹത്വവത്കരിച്ചും ചിത്രം പ്രചരിപ്പിക്കുമ്പോൾ പ്രതികൂല ചർച്ചകളും നിരവധി. അമ്മയേക്കാൾ വലിയ പോരാളി ഇല്ലെന്നും അമ്മക്കും കുട്ടിസഖാവിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നെന്നുമാണ് ഇടത് സൈബർ പോരാളികളുടെ പോസ്റ്റുകൾ. എന്നാൽ, കോൺഗ്രസ് നേതാവായ ശബരിനാഥിന്റെ ഭാര്യയും പത്തനംതിട്ട കലക്ടറുമായ ദിവ്യ എസ്. അയ്യർക്കെതിരെ സൈബർ ലിഞ്ചിങ് നടത്തിയവർതന്നെ മേയറമ്മ വാഴ്ത്തുപാട്ടുകൾ പാടുന്നെന്നാണ് മറുവിഭാഗത്തിന്റെ വാദം. അന്ന്, ശബരിനാഥൻ പ്രകടിപ്പിക്കേണ്ട സമത്വവും കൂട്ടുത്തരവാദിത്തവും എന്തെന്ന് ക്ലാസെടുത്തവർക്ക് ഇന്ന് എം.എൽ.എ സച്ചിൻദേവിനോട് ഇക്കാര്യം ഉപദേശിക്കേണ്ടതില്ലേയെന്നും അവർ ചോദിക്കുന്നു.
ഏതാനും നാളുകൾക്ക് മുമ്പ് മന്ത്രി ബിന്ദു ‘വീടും തലയിൽ ചുമന്നുകൊണ്ട് ജോലിക്ക് പോകേണ്ടി വരുന്ന സ്ത്രീകളെ’ കുറിച്ച് പറഞ്ഞപ്പോൾ അവർക്കൊപ്പം നിൽക്കുകയും കൈയടിക്കുകയും ഐക്യപ്പെടുകയും ചെയ്ത അതേയാളുകൾക്ക് മേയറുടെ അവസ്ഥയിലും കൈയടിക്കാൻ പറ്റുന്നതെങ്ങനെയെന്നാണ് ചിലർ ചോദിക്കുന്നത്.
ഇടതുപക്ഷ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന്, ജീവനക്കാര്‍ കുട്ടികളുമായി ഓഫിസിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഉത്തരവിറക്കിയ മുഖ്യമന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമില്ലേയേന്ന് ചിലർ പരിഹസിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.