മഴ: സ്‌കൂളുകളിലും വിദ്യാഭ്യാസ ഓഫിസുകളിലും ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ഡി.ജി.ഇ ഓഫിസുകളിൽ ആണ് ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിക്കേണ്ടത്.
ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെട്ട നമ്പറുകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രാപ്യമായ രീതിയിൽ പ്രദർശിപ്പിക്കണം. രാവിലെ എട്ട് മുതൽ സ്കൂൾ അവസാനിക്കുന്നത് വരെ ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തിക്കണം. ഓഫിസുകളിൽ പ്രവർത്തന സമയം മുഴുവൻ ഹെൽപ് ഡെസ്ക് പ്രവർത്തിക്കണം. ഹെൽപ് ഡെസ്കുകൾക്ക് ഓരോ ദിവസത്തിനുള്ള ചുമതലക്കാരെ നിശ്ചയിക്കണം.
മഴയുടെ തീവ്രത കുറയുന്നത് വരെ ഈ സംവിധാനം തുടരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തണം. മഴയുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പ്രവർത്തനം സംബന്ധിച്ച വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും ആശങ്ക അകറ്റാൻ ഈ ഹെൽപ് ഡെസ്ക്കുകൾ പ്രയോജനം ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.