'50,000 കോടിയുടെ ദേശീയ സ്വത്തിനു മോദി സർക്കാർ വിലയിട്ടത് 518 കോടി'
text_fieldsകോഴിക്കോട്: ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്ലിെൻറ (ബെമൽ) ഒാഹരി വിൽപനയുടെ മറവിൽ കൊടുംകൊള്ളയ്ക്ക് മോദി സർക്കാർ കളമൊരുക്കുകയാണെന്ന് എം.ബി. രാജേഷ് എം.പി. ഏറ്റവും ചുരുങ്ങിയത് അമ്പതിനായിരം കോടി ആസ്തിയുള്ള ബെമലിെൻറ ഒാഹരി വെറും 518. 44കോടി മാത്രമാക്കി കുറച്ചുകാണിച്ച് സ്വകാര്യ കുത്തക കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയാണെന്നും യഥാർഥ വിലയുടെ നൂറിലൊന്നുപോലും വരില്ലെന്നും എം.ബി. രാജേഷ് തെൻറ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തുന്നു.
പാർലമെൻറിൽ താൻ ഉന്നയിച്ച ചോദ്യങ്ങളുടെയും ലഭിച്ച ഉത്തരത്തിെൻറയും പകർപ്പുകൾ സഹിതമാണ് രാജേഷ് ഇൗ കാര്യം വെളിപ്പെടുത്തുന്നത്. ബെമലിെൻറ ആകെ ഭൂമി 4191. 56 ഏക്കറാണ്. ഇതിൽ 2696. 63 ഏക്കർ സ്വന്തം ഭൂമിയും 1494. 93 ഏക്കർ പാട്ടഭൂമിയുമാണ്. ബാംഗ്ലൂർ, കോലാർ, ചെന്നൈ, മൈസൂർ, ന്യൂഡൽഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണി മൂല്യം 33170 കോടിയാണ്. ഇൗ ഭൂമിയുടെ വിപണി മൂല്യം മോദി സർക്കാർ കണക്കാക്കിയിരിക്കുന്നതാകെട്ട വെറും 92കോടി ആണ്.
കഴിഞ്ഞ പത്തുവർഷം രാജ്യത്തിെൻറ ഖജനാവിലേക്ക് നികുതിയിനത്തിൽ മാത്രം ബെമൽ നൽകിയത് 6409. 89 കോടിയാണ്. കഴിഞ്ഞ വർഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാൾ 175 കോടി കുറവാണ് മോദി സർക്കാർ കമ്പനിക്കാകെ കണക്കാക്കിയ വില. നികുതിക്ക് പുറമെ ഡീസൻറായി 76.10 കോടി വേറെയും ബെമൽ ഖജനാവിന് കഴിഞ്ഞ പത്തു വർഷം കൊണ്ട് നൽകിയിട്ടുണ്ട്. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണെന്നും രാജേഷ് പറയുന്നു.
അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവർക്കെതിരെ രാജ്യസ്നേഹികൾ പ്രതികരിക്കണമെന്നും രാഷ്ട്രീയം മറന്നു ഒന്നിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ എം.ബി രാജേഷ് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.