ക്ഷേത്രങ്ങളുടെ പണം സർക്കാർ കൊണ്ടുപോകുകയല്ല, 2.5 കോടി ചെലവഴിച്ച ക്ഷേത്ര ചിത്രവുമായി എം.ബി രാജേഷ്
text_fieldsക്ഷേത്രങ്ങളിലെ പണം സർക്കാർ കയ്യടക്കുന്നു എന്ന വ്യാജപ്രചരണത്തിനെതിരെ കണ്ണൂരിലെ നവീകരിച്ച ക്ഷേത്രത്തിന്റെ ചിത്രവുമായി മന്ത്രി എം.ബി രാജേഷ്. നവീകരിച്ച കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിന്റെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടു കുളത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് വ്യാജപ്രചരണത്തിനെതിരെ എം.ബി രാജേഷിന്റെ വിമർശനം.
'ക്ഷേത്രങ്ങളിലെ പണം സർക്കാർ കയ്യടക്കുന്നു എന്ന് ചില ശക്തികൾ നടത്തുന്ന നുണ പ്രചരണം ഇതിനകം തുറന്നു കാണിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ആ ദുഷ്പ്രചരണം ഇപ്പോഴും ചിലർ തുടരുന്നുണ്ട്. ക്ഷേത്രങ്ങളുടെ പണം സർക്കാർ കൊണ്ടുപോകുകയല്ല, മറിച്ച് ഇതുപോലുള്ള പദ്ധതികൾക്ക് സർക്കാർ പണം അങ്ങോട്ട് ചെലവഴിക്കുകയാണ് ചെയ്യുന്നത് എന്നതാണ് വസ്തുത' -എം.ബി രാജേഷ് കുറിച്ചു.
കേരള സർക്കാർ ടൂറിസം വകുപ്പ് തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിന്റെ സരസ്വതി മണ്ഡപവും ആറാട്ടു കുളവും നവീകരിച്ചത്. 2.5 കോടി രൂപ ചെലവഴിച്ചാണ് ഈ നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.