മണ്ണാർക്കാട്ടെ അപ്രതീക്ഷിത തിരിച്ചടി തോൽവിക്ക് കാരണമായി -എം.ബി രാജേഷ്
text_fieldsപാലക്കാട്: പട്ടാമ്പിയിലും മണ്ണാർക്കാടും ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ് പാലക്കാട് എൽ.ഡി.എഫിെൻറ തോൽ വിക്ക് കാരണമായതെന്ന് എം.ബി രാജേഷ്. മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ അപ്രതീക്ഷിത യു.ഡി.എഫ് മുന്നേറ്റമുണ്ട ായി. അത്രത്തോളം മുന്നേറ്റം യു.ഡി.ഫിന് മറ്റേതു മണ്ഡലങ്ങളിലും ഉണ്ടായിട്ടില്ലെന്നും രാജേഷ് പറഞ്ഞു.
പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫിനെ പിന്തുണക്കുന്ന മേഖലയാണ്. എന്നാൽ അത് കൂടുതൽ പ്രതിഫലിച്ചില്ല. പട്ടാമ്പിയിൽ നിന്നും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളെ കുറിച്ച് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരാജയം വ്യക്തിപരമായി കാണുന്നില്ല. ന്യൂനപക്ഷ കേന്ദ്രീകരണം മൂലം യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുണ്ടായത്. കേരളത്തിലുണ്ടായ രാഷ്ട്രീയ തരംഗം പാലക്കാടിനെയും ബാധിച്ചു. പാലക്കാടിനെ ഈ തരംഗം ബാധിക്കുമെന്ന് പ്രീപോൾ, എക്സിറ്റ് പോൾ ഫലങ്ങളിലും മുൻകൂട്ടി കാണാനായില്ല.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെറുപ്പുളശ്ശേരിയിൽ പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് ഇല്ലാത്ത പീഡനകഥ കെട്ടിചമച്ചു. അത് പാർട്ടിക്കെതിരായ ഗൂഢാലോചനയാണെന്ന് തെളിഞ്ഞതാണ്. ഒരു സ്വാശ്രയ കോളജ് ഉടമയായിരുന്നു അതിന് പിന്നിലെന്നും രാജേഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.