രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ ഗുരുതര സാഹചര്യം –സ്പീക്കർ എം.ബി. രാജേഷ്
text_fieldsപാലക്കാട്: അടിയന്തരാവസ്ഥയെക്കാൾ ഗുരുതര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. ഭരണഘടന സ്ഥാപനങ്ങൾ ഇത്രമേൽ കടുത്ത വെല്ലുവിളി മുമ്പ് നേരിട്ടത് അടിയന്തരാവസ്ഥക്കാലത്താണ്. ജാലിയൻവാലാബാഗിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയെന്നാണ് വാർത്തകളിൽനിന്ന് അറിയുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിെൻറ 'മീറ്റ് ദ പ്രസി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിെൻറ കോർപറേറ്റ്വത്കരണമാണ് നടക്കുന്നത്. ഇക്കാര്യത്തിൽ ഇർഫാൻ ഹബീബിെൻറ വിമർശനത്തോട് യോജിക്കുന്നു. രക്തസാക്ഷികളുടെ ചരിത്രത്തെ അലങ്കരിച്ച് അവ്യക്തമാക്കുന്നത് പ്രതിഷേധാർഹവും ദുഃഖകരവുമാണ്.
സ്പീക്കർക്ക് കക്ഷിരാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസങ്ങളിലൊന്നായേ കാണുന്നുള്ളൂ. ഭരണഘടനസ്ഥാപനങ്ങൾ കടുത്ത വെല്ലുവിളി നേരിടുേമ്പാൾ നിശ്ശബ്ദനാവുന്നത് തെൻറ ഉത്തരവാദിത്തത്തോടുള്ള നീതികേടാണ്. തെൻറ മക്കളെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി നൽകും.
വർഗീയ ചുവയോടെയാണ് ഒരു വിഭാഗം സൈബർ പ്രചാരണം നടത്തുന്നത്. എല്ലാതരം വർഗീയതയും അപകടകരമാണ്. എങ്കിലും ഇന്ത്യയിൽ അധികാരം പിടിക്കാനാവുക ഭൂരിപക്ഷ വർഗീയതക്കാണെന്ന നിലയിൽ അതാണ് കൂടുതൽ അപകടകരം. രണ്ടു വർഗീയതയും പരസ്പര പൂരകങ്ങളാണ്. വർഗീയവാദിക്ക് മതവിശ്വാസിയാകാൻ കഴിയില്ല. ജിന്നയും സവർക്കറും മതവിശ്വാസികളായിരുന്നില്ല. ഗാന്ധി യഥാർഥ വിശ്വാസിയായിരുന്നു, വർഗീയവാദിയായിരുന്നില്ല.
ജനപ്രതിനിധികൾ ഉപയോഗിക്കുന്ന 'കവച്' ആപ്പിൽ പെഗാസസ് സാന്നിധ്യമെന്ന് കാണിച്ച് ഐ.ബി സതീഷ് ഉൾെപ്പടെയുള്ള അംഗങ്ങൾ നൽകിയ പരാതി അന്വേഷിക്കുമെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.