അറിവും അനുഭവസമ്പത്തുമായി ഇനി സഭയുടെ അമരത്ത്
text_fieldsപാലക്കാട്: ഒരുപതിറ്റാണ്ട് കാലം ലോക്സഭയിൽ ശക്തമായ സാന്നിധ്യമറിയിച്ച എം.ബി. രാജേഷ് ഇനി കേരള നിയമസഭയുടെ അമരത്ത്. പാലക്കാട് ജില്ലയിൽനിന്നുള്ള ഒരാൾ സ്പീക്കറാകുന്നത് നിയമസഭ ചരിത്രത്തിൽ ആദ്യമാണെന്ന സവിേശഷത കൂടിയുണ്ടിതിന്. തെൻറ 50ാം വയസ്സിലാണ് 15ാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായി എം.എൽ.എയായ വേളയിൽതെന്ന സഭ നിയന്ത്രിക്കാനുള്ള ചുമതലയും വന്നുചേർന്നെന്ന അപൂർവതയും ഈ കരുത്തുറ്റ നേതാവിെൻറ കാര്യത്തിലുണ്ട്. അദ്ദേഹത്തിെൻറ അറിവും പാർലമെേൻററിയൻ എന്ന നിലയിലുള്ള അനുഭവസമ്പത്തും സഭക്ക് മുതൽക്കൂട്ടാവും. തൃത്താല മണ്ഡലത്തില്‍നിന്ന് യുവ കോൺഗ്രസ് നേതാവ് വി.ടി. ബൽറാമിെന 3173 വോട്ടിന് തോൽപിച്ചാണ് എം.ബി. രാജേഷ് നിയമസഭാംഗമായത്.
ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാറായിരുന്ന മാമ്പറ്റ ബാലകൃഷ്ണന് നായരുടെയും കാറല്‍മണ്ണ മംഗലശ്ശേരി എം.കെ. രമണിയുടെയും മകനായി പഞ്ചാബിലാണ് രാജേഷിെൻറ ജനനം. കയിലിയാട് കെ.വി.യു.പി സ്കൂൾ, ചളവറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമ ബിരുദവും നേടി.
ജനപ്രതിനിധിയായതിെൻറ മുൻപരിചയമൊന്നുമില്ലാതെ 2009ൽ 38ാം വയസ്സിലാണ് രാജേഷ് പാലക്കാട്ടുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2014ലും വിജയം ആവർത്തിച്ചു. ഉറച്ച രാഷ്ട്രീയ നിലപാടും പരന്ന വായനയിലൂടെ വളർത്തിയെടുത്ത അറിവുമാണ് പാർലമെൻറിൽ അദ്ദേഹത്തിന് കൈമുതലായത്.
എഴുത്തുകാരൻ, പരിഭാഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച രാജേഷ് അഞ്ച് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. എസ്.എഫ്.ഐ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല-സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യ പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിെൻറ ചെറിയാന് ജെ. കാപ്പന് പുരസ്കാരം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഗ്ലോബല്‍ പ്രവാസി മലയാളി കോണ്‍ഫെഡറേഷന്‍, കോട്ടയം ലയണ്‍സ് ക്ലബ്, പാലക്കാട്-ഷൊര്‍ണൂര്‍ റോട്ടറി ക്ലബുകൾ എന്നിവയുടെ അവാര്‍ഡുകള്‍ തുടങ്ങിയവ ലഭിച്ചു. ഭാര്യ ഡോ. നിനിത കണിച്ചേരി അധ്യാപികയാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.