ഫോൺ ചോർത്തൽ ഗൗരവതരം, സഭക്കുള്ളിൽ പരമാധികാരി സ്പീക്കർ -എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: ഫോൺ ചോർത്തൽ വിവാദം ഗൗരവതരമാണെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് ഫോൺ ചോർത്തൽ. ആർട്ടിക്കിൾ 21 െൻറയും സ്വകാര്യതയുടെയും മൗലികാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റമാണിത്. ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ പോലും കഴിയാത്ത സംഭവവികാസങ്ങളാണ് പുറത്തുവരുന്നത്. ഇക്കാര്യങ്ങൾ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. കൺസോർട്യം നടത്തിയ അന്വേഷണത്തിൽ നിരവധി വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇക്കാര്യങ്ങളുൾപ്പെടെ വിശദമായി അന്വേഷിച്ച് ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പാർലമെൻററി ജനാധിപത്യത്തിൽ സഭക്കുള്ളിലെ പരമാധികാരി സ്പീക്കറാണെന്ന് നിയമസഭ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി പരാമർശം സംബന്ധിച്ച േചാദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. നിയമസഭ, പാർലമെൻറ് അംഗങ്ങളുടെ പ്രിവിലേജ് വർഷങ്ങളായി നിലനിൽക്കുന്നതാണ്. നിർഭയമായി തടസ്സങ്ങളില്ലാതെ തങ്ങളുടെ കർത്തവ്യം നിർവഹിക്കാനുള്ള അവകാശമാണ് അംഗങ്ങൾക്ക് ഇതിലൂടെ നൽകുന്നത്. അത് പാർലമെൻററി സംവിധാനത്തിൽ നിലവിലുള്ളതാണ്. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചൊന്നും താൻ പറയുന്നില്ല.
നിയമസഭാംഗമായ മാത്യു കുഴൽനാടനെതിരെ മറ്റൊരംഗമായ വിജിൻ നൽകിയ പരാതി മറ്റ് പരാതികൾ പോലെ നടപടിക്രമങ്ങൾ പാലിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും. നിയമസഭയിൽ നടന്ന കൈയാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ അംഗമായിരുന്ന ജമീല പ്രകാശം നൽകിയ കേസിെൻറ അവസ്ഥ എന്താണെന്ന് പരിശോധിക്കാതെ പറയാനാകില്ല. കെ.കെ. രമയുടെ മകനു നേരെ വധഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടില്ല. നവംബർ ഒന്നോടെ കടലാസ് രഹിത നിയമസഭ പൂർത്തിയാക്കുകയെന്നാണ് ലക്ഷ്യം. സഭാ ടി.വി പ്രവർത്തനങ്ങൾ തുടരും. അതുമായി ബന്ധപ്പെട്ട ഉന്നതതല സമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. മറ്റ് ചാനലുകളെപ്പോലെയല്ലെങ്കിലും ഉള്ളടക്കം, സ്വഭാവം എന്നിവയിൽ ആവശ്യമായ മാറ്റം വരുത്തും.
എം.എൽ.എ ഹോസ്റ്റൽ പൊളിച്ചുപണിയാൻ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, ശോച്യാവസ്ഥ സംബന്ധിച്ച് അംഗങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ട്. ഹൗസ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. സഭാസമ്മേളനത്തിൽ പുതിയ ബില്ലുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.