തദ്ദേശ സ്ഥാപനങ്ങള്‍ 81.02 ശതമാനം തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്ന് എം.ബി രാജേഷ്
text_fieldsതിരുവനന്തപുരം: 2023-24 വര്‍ഷം സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 81.02 ശതമാനം തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മികച്ച നേട്ടം കൈവരിച്ചുവെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. പൊതുവിഭാഗം, പട്ടികജാതി-പട്ടിക വർഗം, ധനകാര്യ കമീഷന്‍ ഗ്രാന്റ് എന്നിവ ഉള്‍പ്പെടുന്ന വികസന ഫണ്ടിനത്തില്‍ ബജറ്റ് മുഖേന അനുവദിച്ച 7460.65 കോടി രൂപയില്‍ 6044.89 കോടി രൂപയുടെ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കി.
1,65,911 പ്രൊജക്റ്റുകള്‍ ആണ് തദ്ദേശ സ്ഥാപനങ്ങള്‍ ഈ വിഭാഗത്തില്‍ നടപ്പാക്കിയത്. കൊച്ചിന്‍ കോര്‍പ്പറേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് എന്നിവയാണ് പദ്ധതി വിഹിതം ഏറ്റവും കൂടുതല്‍ ചെലവഴിച്ച് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്.
വസ്തു നികുതി ഇനത്തില്‍ സംസ്ഥാനത്തെ 379 ഗ്രാമ പഞ്ചായത്തുകള്‍ 100 ശതമാനം നികുതി പിരിവ് നേട്ടം കൈവരിച്ചു. ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 785 ഗ്രാമപഞ്ചായത്തുകള്‍ 90% നു മുകളിലും ഇവയുള്‍പ്പെടെ 889 ഗ്രാമപഞ്ചായത്തുകള്‍ 80 ശതമാത്തിനു മുകളിലും നികുതി പിരിവ് നേട്ടം കൈവരിച്ചു.
മികച്ച രീതിയിൽ പദ്ധതി പ്രവർത്തനം പൂർത്തിയാക്കുകയും നികുതിപിരിവിൽ മെച്ചപ്പെട്ട നേട്ടം കൈവരിക്കുകയും ചെയ്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.