Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2022 4:07 PM GMT Updated On
date_range 2 Sep 2022 4:08 PM GMTഎം.ബി. രാജേഷിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; എം.വി. ഗോവിന്ദൻ രാജി നൽകി
text_fieldsbookmark_border
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൽ മന്ത്രിയായി എം.ബി. രാജേഷിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11ന് നടന്നേക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
ശനിയാഴ്ച തലസ്ഥാനത്ത് എത്തിയശേഷം സ്പീക്കർ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതിൽ എം.ബി. രാജേഷ് തീരുമാനമെടുക്കും. ഡെപ്യൂട്ടി സ്പീക്കർക്കാകും ചുമതല നൽകുക. നിയമസഭയാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുക.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story