എം.ബി.ബി.എസ് കൂട്ടത്തോൽവി അന്വേഷിക്കും
text_fieldsതിരുവനന്തപുരം: തൃശൂര്‍, തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബ ി.എസ് പരീക്ഷ കൂട്ടത്തോല്‍വി അന്വേഷിക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനം.
പഠനസൗ കര്യമില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ട വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനും സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനി ച്ചു. പഠനസൗകര്യമില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ആര് മെഡിക്കല്‍ കോളജ് മാനേജ്മെൻറിനുകീഴിലുള്ള ഡെൻറല്‍ കോളജിനും നോട്ടീസ് അയക്കും.
എം.ബി.ബി.എസ് അവസാനവര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 22 വിദ്യാര്‍ഥികളെയും തൃശൂര്‍ മെഡിക്കല്‍ കോളജിലെ 17 വിദ്യാര്‍ഥികളെയും മനഃപൂര്‍വം തോൽപിച്ചെന്നാണ് പരാതി. തിരുവനന്തപുരത്ത് മെഡിസിനും തൃശൂരില്‍ പീഡിയാട്രിക്സിനുമാണ് തോല്‍വി.
ഈ കോളജുകളിലെ ആരോപണവിധേയരായ അധ്യാപകരെ വിളിച്ചുവരുത്തി തെളിവെടുക്കും. വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല അഡ്ജുഡിക്കേഷന് സമിതി തെളിവെടുത്തിയിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് ശരിയായരീതിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും വെട്ടിത്തിരുത്തൽ വരുത്തിയിട്ടുണ്ടെന്നും തോറ്റതിന് കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ഇത് വിലയിരുത്തിയശേഷമാണ് അധ്യാപകരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞദിവസം സര്‍വകലാശാല നടത്തിയ മിന്നല്‍ പരിശോധനയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജിന് നോട്ടീസ് അയക്കുന്നത്. കോളജിെൻറ ആശുപത്രിയില്‍ ഒരു രോഗിപോലും ഉണ്ടായിരുന്നില്ലെന്നും അധ്യാപകരില്ലെന്നും മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനുള്ള അഫിലിയേഷന് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കോളജിനോട് ആവശ്യപ്പെടുക.
ഇേൻറണല്‍ പരീക്ഷാ ഡ്യൂട്ടിക്ക് അധ്യാപകരെ അയക്കാത്ത മെഡിക്കല്‍ കോളജുകളില്‍നിന്ന് ഒരു ലക്ഷം രൂപയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍നിന്ന് 50,000 രൂപയും പിഴ ഈടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം കൗണ്‍സില്‍ തള്ളി. സ്വാശ്രയ കോളജുകളിലെ സൗകര്യങ്ങളില്‍ പുനഃപരിശോധന ആവശ്യമുള്ള പക്ഷം 20,000 രൂപ ഫീസ് ഈടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.