Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്ട്രീയ പരിഹാരം...

രാഷ്ട്രീയ പരിഹാരം ഉദ്ദേശിച്ചാകും യുവതി നേതാക്കൾക്ക് പരാതി നൽകിയത് -എം.സി. ജോസ​െഫെൻ

text_fields
bookmark_border
രാഷ്ട്രീയ പരിഹാരം ഉദ്ദേശിച്ചാകും യുവതി നേതാക്കൾക്ക് പരാതി നൽകിയത് -എം.സി. ജോസ​െഫെൻ
cancel

തിരുവനന്തപുരം: എം.എൽ.എക്കെതിരെ ആരോപണമുന്നയിച്ച യുവതി രാഷ്​ട്രീയവും സംഘടനപരവുമായ പരിഹാരം ഉദ്ദേശിക്കുന്നതുകൊണ്ടാകാം സംഘടന നേതാക്കളെ പരാതി അറിയിച്ചതെന്ന് വനിതാ കമീഷൻ അധ്യക്ഷ എം.സി. ജോസ​െഫെൻ. പ്രശ്നങ്ങളെ നിയമപരമായി നേരിടേണ്ടിവരുമ്പോൾ നിയമസ്​ഥാപനങ്ങളെ തന്നെ സമീപിക്കാനുള്ള ഇച്ഛാശക്​തി സ്​ത്രീകൾക്കുണ്ടാകണമെന്നും അവർ പറഞ്ഞു.

നിയമപരമായി പരിഹാരംകാണാൻ ആഗ്രഹിക്കുന്ന ഏത് സ്​ത്രീക്കും രക്ഷാവലയം തീർക്കാൻ വനിത കമീഷന് കഴിയും. അക്കാര്യത്തിൽ രാഷ്​ട്രീയമോ സാമുദായികമോ സാമ്പത്തികമോ ആയ പരിഗണന ആർക്കുമുണ്ടാവില്ലെന്നും സമ്മർദത്തിന്​ വഴങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തെറ്റുകുറ്റം മാനുഷികമാണെന്ന അഭിപ്രായം കുറ്റകൃത്യത്തെ ലഘൂകരിക്കാനോ അവഗണിക്കാനോ ഉള്ളതല്ല. നിയമവും നിയന്ത്രണവും ഇല്ലാതെ പെരുമാറാൻ ഒരാൾക്കും സമൂഹത്തി​​െൻറ ഇളവ്​ ലഭിക്കില്ലെന്നും ജോസ​െഫെൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAkerala newspk sasimc josephinemalayalam newsRape Scandal
News Summary - MC Josephine on MLA Rape Scandal-Kerala News
Next Story